www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

അഭയക്കേസ്; ഫാ. തോമസ് കോട്ടൂരിനും, സി. സെഫിക്കും ജാമ്യം

abhaya-case
Share it:



കൊച്ചി: സി. അഭയ കൊലക്കേസിൽ പ്രതികൾക്ക് ജാമ്യം. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് ഹൈക്കോടതി പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവർക്ക് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍.  

അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. 

2021 ഡിസംബര്‍ 23-നായിരുന്നു  അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. നിരപരാധിയാണെന്ന് വിധി പ്രഖ്യാപനത്തിന് മുമ്പ് തോമസ് കോട്ടൂര്‍ വാദിച്ചിരുന്നു. 

ക്യാൻസര്‍ രോഗിയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കോട്ടൂര്‍ അവസാനം വരെയും വാദിച്ചു. രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും ഇളവ് വേണമെന്നും സിസ്റ്റര്‍ സെഫിയും കോടതിയോട് ആവശ്യപ്പെട്ടു. ഇരുവരുടേയും അഭിഭാഷകരുടെയും വാദം ശിക്ഷാ ഇളവിന് വേണ്ടിയായിരുന്നു. പക്ഷെ രക്ഷിക്കേണ്ടവര്‍ തന്നെയാണ് അഭയയെ കൊന്നതെന്നും പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ

ഇടുക്കി: എസ്റ്റേറ്റുകളിലെ തൊഴിലാളി ലയങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്ന കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ. കുമളി ആനവിലാസം പുവേഴ്‌സ് ഭവനിൽ ജയകുമാർ എന്നു വിളിക്കുന്ന കുമാർ (38) ആണ് അറസ്റ്റിലായത്. കുമളി, വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ മോഷണ പരമ്പരകൾ നടത്തി വന്നത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 

വണ്ടൻമേട് കറുവാക്കുളം, മാലി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് പണം മോഷ്ടിച്ചിരുന്നു. മാലിയിൽ മോഷ്ടിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കുമളി സ്റ്റേഷൻ പരിധിയിലെ ചിറ്റാംപാറ ചക്കുപള്ളം തുടങ്ങിയ സ്ഥലങ്ങളിലും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് നിരവധി മോഷണം നടത്തിയിരുന്നു. വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാമ്പുപറയിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് പണം അപഹരിച്ചതിനെ തുടർന്ന് വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 

സിസി ടിവി ദൃശ്യങ്ങളിലെ ഫോട്ടോ എല്ലാ എസ്റ്റേറ്റുകളിലും നൽകുകയും ചെയ്‌തു. ഇതിനിടെ പാമ്പുപാറ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വീണ്ടും പ്രതി എത്തിയപ്പോൾ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ തൊഴിലാളികളും ഏലത്തോട്ട ഉടമസ്ഥരും അറിയിച്ചതിനെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേത്യത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. മോഷണത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്ന പ്രതി അടുത്ത മോഷണ ത്തിനായിട്ടാണ് വീണ്ടും ഇവിടെ എത്താറ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്ക് സംസ്ഥാനത്ത് നിരവധി കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 


Share it:

Kerala

Mostreaded

Post A Comment: