www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 81 വർഷം തടവും പിഴയും

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്‌ത വയോധികന് 81 വർഷം തടവും 2.2 ലക്ഷം രൂപ പിഴയും ഈടാക്കി ഫാസ്റ്റ് ട്രാക്ക് കോടതി. ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലാണ് പ്രതിക്ക് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 2020ലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.  

വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ എട്ട് വയസുമുതൽ അയൽവാസിയായ പ്രതി തന്നെ പീഡിപ്പിച്ചു വന്നതായി 15 കാരിയായ കുട്ടി മൊഴി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വിവിധ വകുപ്പുകളിലാണ്‌ പ്രതിക്ക് 81 വർഷം തടവ്‌ ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ച് 30 വർഷം അനുഭവിച്ചാൽ മതിയാകും. ഗർഭസ്ഥശിശുവിന്‍റെ സാംപിൾ ശേഖരിച്ച്‌ തിരുവനന്തപുരം ഫോറൻസിക്‌ ലാബോറട്ടറിയിൽ പരിശോധിച്ചാണ്‌ പ്രതിയെ പൊലീസ് ഉറപ്പിച്ചത്.

പ്രതിയിൽ നിന്നും ഇടാക്കുന്ന പിഴത്തുകയ്‌ക്ക്‌ പുറമെ ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി രണ്ടുലക്ഷം രൂപയും പെൺകുട്ടിയുടെ പുനരധിവാസത്തിന്‌ നൽകാൻ കോടതി ഉത്തരവിട്ടു. കേസിൽ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ എസ്‌.എസ്‌ സനീഷ്‌ ഹാജരായി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. 

വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 


Share it:

Idukki

Mostreaded

Post A Comment: