www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രമുഖ നടൻ റായിമോഹൻ പരീദിയ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Share it:



ഭുവനേശ്വർ: ഒഡിയ സിനിമയിലെ പ്രമുഖ നടൻ റായി മോഹൻ പരീദയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് വീടിന്‍റെ മേൽക്കൂരയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. 58 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നൂറിലേറെ ഒഡിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബംഗാളി സിനിമകളിലും സജീവമായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയില്ല.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

സംസ്ഥാനത്ത് രണ്ടിടത്ത് വൻ കവർച്ച 

കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വൻ കവർച്ച. മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റിപടിയിലും കാസർകോട് ചൂച്ചക്കാട്ടുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് മോഷ്ടിച്ചത്. 

പൂച്ചക്കാട് ഹൈദോസ് ജുമാ മസ്ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ മുകളിലെ നിലയിലെ ജനൽപാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവർച്ച നടത്തിയത്.

മൂവാറ്റുപുഴയിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ വസന്തരാജന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണം ആണ് ഇവിടെ നിന്ന് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

Share it:

Entertainment

Post A Comment: