www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1985) Idukki (1914) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒറ്റ വീഡിയോ കോൾ; വ്യവസായിക്ക് നഷ്‌ടമായത് രണ്ട് ലക്ഷത്തോളം രൂപ

Share it:



മുംബൈ: അപരിചിത മെസേജിനു മറുപടി കൊടുത്ത വമ്പൻ വ്യവസായിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ. മുംബൈയിലെ പ്രമുഖ ഭവന വായ്‌പാ കമ്പനിയിലെ മുതിർന്ന എക്സിക്യൂട്ടീവിനാണ് ദുരനുഭവം ഉണ്ടായത്. വീണ്ടം പണം നഷ്ടമാകുമെന്ന ഭീതിയിൽ ഒടുക്കം ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പടിഞ്ഞാറന്‍ ബാന്ദ്രയില്‍ താമസിക്കുന്ന ഇയാള്‍ക്ക് 57 വയസുണ്ട്. ദില്ലി പൊലീസ് സൈബര്‍ സെല്ലില്‍നിന്നാണ് എന്ന് പറഞ്ഞ് വിളിച്ച ഒരപരിചിതനാണ്, ഇയാളില്‍നിന്നും പണം തട്ടിയത്.  

കഴിഞ്ഞ ജൂൺ 11നാണ് തന്‍റെ ജീവിതം മാറ്റിമറിച്ച ഫോൺകോൾ ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. വീഡിയോ സെക്സില്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു മെസേജ് അന്ന് വന്നിരുന്നു. തൊട്ടുപിന്നാലെ ഒരു വീഡിയോ കോള്‍ വന്നു. ഒരു സ്ത്രീയായിരുന്നു അപ്പുറം. അവര്‍ നഗ്നയായിരുന്നു. എന്നാല്‍, മുഖം കാണിച്ചിരുന്നില്ല. അവര്‍ അയാളോട് ബാത്റൂമിലേക്ക് വന്ന് വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു. അയാള്‍ വസ്ത്രങ്ങള്‍ അഴിച്ച് സംസാരിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഫോണ്‍ കട്ടായി. 

അതിനു പിന്നാലെ ഒരു സ്ത്രീ അയാളെ വിളിച്ചു. അയാളുടെ നഗ്ന വീഡിയോ തങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ അത് സഹോദരിക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുമെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. 81,000 രൂപയായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.  

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ദില്ലി സൈബര്‍ ക്രൈം സെല്ലില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു കോള്‍ വന്നു.  വിക്രം റാഥോഡ് എന്നു പേര് പറഞ്ഞ ഒരു പുരുഷനായിരുന്നു വിളിച്ചത്. കേസില്‍ കുടുക്കുമെന്നും വീഡിയോ വൈറലാവുമെന്നും അയാള്‍ ഭീഷണി മുഴക്കി. രണ്‍വീര്‍ ഗുപ്ത എന്നയാളെ സമീപിച്ച് 51,500 രൂപ കൈമാറണമെന്നും അയാള്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്ന്, പരാതിക്കാരന്‍ ഇവര്‍ പറഞ്ഞ തുക ഗുപ്‌ത എന്നു പരിചയപ്പെടുത്തിയ ഒരാള്‍ക്ക് കൈമാറി. എന്നാല്‍ വീണ്ടും ഒരു 51,500 രൂപ കൂടി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെടാതിരിക്കാന്‍ മറ്റൊരു ഒരു ലക്ഷം രൂപ കൂടി അവര്‍ ആവശ്യപ്പെടുകയും താന്‍ നല്‍കുകയും ചെയ്തതായി ബാന്ദ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

14 വയസുകാരനെ ഏഴ് വയസുകാരൻ തീ കൊളുത്തി കൊന്നു 

കോട്ട: വാക്ക് തർക്കത്തിനിടെ ഏഴ് വയസുകാരൻ 14 വയസുകാരനെ ഡീസലൊഴിച്ച് തീ കൊളുത്തി കൊന്നു. രാജസ്ഥാനിലെ കോട്ടയിലാണ് നടുക്കുന്ന സംഭവം നടന്നത്. കൊലപാതകം നടത്തിയ ഏഴ് വയസുകാരനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്‌തിട്ടില്ല. കോടതിയുടെ അനുമതി തേടിയ ശേഷമായിരിക്കും ഇത്തരം കാര്യങ്ങളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ചയാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 14 കാരൻ മരിച്ചത്. 

ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരുവരും അയൽവാസികളായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ മനോജ് സിംഗ് സികർവാൾ പറഞ്ഞു. കുറ്റാരോപിതനായ കുട്ടി ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണ്.  60 ശതമാനത്തോളം പൊള്ളലേറ്റ് ഒരു മാസമായി കോട്ട എംബിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 14 വയസുകാരൻ. 

മെയ് 13 ന് നടന്ന തർക്കത്തിനൊടുവിൽ ഏഴുവ‌സുകാരൻ തന്നെ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മരിക്കും മുമ്പ് 14കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു.  പ്രേം നഗർ കോളനിയിലെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ, രോഷാകുലനായ ഏഴു വയസുകാരൻ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന പിതാവിന്‍റെ ഓട്ടോയിൽ നിന്ന് ഒരു കുപ്പി ഡീസൽ കൊണ്ടുവന്ന് ശരീരത്തിൽ ഒഴിച്ചതായും പിന്നീട് തീപെട്ടികൊണ്ട് തീകൊളുത്തി‌താ‌യും 14കാരൻ മൊഴി നൽകി. 

ചികിത്സയ്ക്കിടെ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമത്തിന് ഏഴു വ‌യസുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടി മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തി. മധ്യപ്രദേശ് ഷിയോപൂർ സ്വദേശികളായ കുടുംബം കോട്ടയിലെ പ്രേം നഗർ കോളനിയിലെ വാടക വീട്ടിലാണ് താമസം. പ്രതിയായ കുട്ടിയുടെ പിതാവ് ഓട്ടോഡ്രൈവറാണ്. സംഭവത്തിന് ശേഷം ഏഴുവയസുകാരന്‍റെ കുടുംബം സ്വദേശത്തേക്ക് പോയി. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light