www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി; 23 കാരൻ ഷോക്കേറ്റ് മരിച്ചു

Share it:



ഇടുക്കി: പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇരുമ്പു തോട്ടി ഇലക്‌ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തൊടുപുഴ വഴിത്തല പീടികതടത്തില്‍ എബിന്‍ വില്‍സണ്‍ (23) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു എബിന്‍. രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. ജൂണ്‍ ആദ്യവാരം കോഴിക്കോട് അത്തോളിയില്‍ ഇരുമ്പ് കമ്പികൊണ്ട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചിരുന്നു. ചീക്കിലോട് മുന്നൂർക്കയ്യിൽ മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്. ​ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മാങ്ങ പറിക്കാനുപയോഗിച്ച കമ്പി ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകട കാരണം.

ജൂണ്‍ പത്തിന് തിരുവനന്തപുരം വിഴിഞ്ഞത്ത് ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് അപകടത്തിന് കാരണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: അശ്ലീല ദൃശ്യം നിർമിക്കാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തത്. മുൻ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് നടപടി. പട്ടിക-ജാതി വർഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റുണ്ടായിരിക്കുന്നത്. 

വെള്ളിയാഴ്ച്ച രാവിലെ എട്ടിന് ചേരാനെല്ലൂരിലെ വീട്ടിൽ നിന്നാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കലൂർ- ദേശാഭിമാനി റോഡിലെ നന്ദകുമാറിന്‍റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി. 

ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കാക്കനാട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. അശ്ലീല ദൃശ്യം നിർമിക്കാൻ നന്ദകുമാർ പ്രേരിപ്പിച്ചെന്നും എന്നാൽ വിസമ്മതിച്ചതോടെ ഇയാൾ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്ന് സ്ഥാപനം വിട്ടെന്നും യുവതി പരാതിയിൽ പറയുന്നു. 

തുടർന്ന് പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നന്ദകുമാറിനെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 


Share it:

Idukki

Post A Comment: