ലണ്ടൻ: രണ്ട് വയസിൽ കുഞ്ഞ് പ്രായപൂർത്തിയായത് കണ്ട് അമ്പരന്ന് ഡോക്‌ടർമാർ. ബ്രിട്ടണിലാണ് അസാധാരണ സംഭവം നടന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വിഷയം ഏറ്റെടുത്തതോടെ ലോകത്താകമാനം ഇത് ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. രണ്ട് വയസുള്ള കുട്ടിക്ക് ശരീര ഭാരം കൂടിയതും പ്രായപൂർത്തിയായ പുരുഷന്‍റെ എല്ലാ ലക്ഷണങ്ങലും കാണിച്ചതുമാണ് അമ്പരപ്പിനുകാരണമായത്. ഒടുവിൽ ഡോക്‌ടർമാർ തന്നെ ഇതിനുള്ള ഉത്തരവും കണ്ടെത്തി.
ബ്രിട്ടണിലെ ബ്രൈറ്റണില്‍ നിന്നുള്ള ബാര്‍ണബി ബ്രൗണ്‍സെല്‍ എന്ന കുട്ടിയാണ് രണ്ടാം വയസില്‍ പ്രായപൂര്‍ത്തിയായത്. മുതിര്‍ന്നവരുടേതിന് സമാനമായ ഉരുണ്ട് ദൃഢമായ ശരീര പേശികളും പേശീ ഭാരവും കുഞ്ഞിനുണ്ട്. ലൈംഗികാവയവം അസാധാരണ രീതിയില്‍ വളരുന്നതും ഉദ്ധാരണമുണ്ടാകുന്നതും വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് പോലും ആദ്യഘട്ടത്തില്‍ വിശദീകരിക്കാന്‍ സാധിച്ചില്ല. ഇത് കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു.
ഒരു വയസായപ്പോള്‍ കുഞ്ഞിന് പന്ത്രണ്ട് കിലോയോളം ഭാരമുണ്ടായിരുന്നു. പിന്നീട് ഓരോ മാസവും കാല്‍ കിലോ മുതല്‍ അരക്കിലോ വരെ ഭാരം കൂടിക്കൂടി വന്നതോടെ ഇത് നോര്‍മലല്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കുഞ്ഞിന് വണ്ണം വയ്ക്കുകയല്ല മറിച്ച് ശരീരഭാരം കൂടുന്നതിനനുസരിച്ച് പേശികള്‍ വളരുകയായിരുന്നു. കുഞ്ഞിന്‍റെ ലൈംഗികാവയവം വലിപ്പം വയ്ക്കുകയും കുഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രായപൂര്‍ത്തിയായതും മാതാപിതാക്കളില്‍ ആശങ്കയുണ്ടാക്കി.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
ഇത്തരം ജെല്‍ ഉപയോഗിക്കുമ്പോള്‍ ഹോര്‍മോണ്‍ അളവ് രക്തത്തില്‍ വളരെ കൂടുതലാകാന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. ജെല്‍ ഉപയോഗിച്ചശേഷം വസ്ത്രം ധരിക്കുമ്പോള്‍ ഹോര്‍മോണ്‍ രക്തത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. ജെല്ലിന്‍റെ 48 ശതമാനം വരെ ഇത്തരത്തില്‍ ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിലൂടെ വിദഗ്ധര്‍ കണ്ടെത്തിയത്. ജെല്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയുന്നില്ലെങ്കിലും ജെല്‍ പാക്കറ്റുകളില്‍ ജാഗ്രതാ മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.
വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Post A Comment: