www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടിയെ പീഡിപ്പിച്ച 40 കാരൻ അറസ്റ്റിൽ

Share it:

ഇടുക്കി: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ഒളിവിൽ പോയ പ്രതി തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ. മുരിക്കാശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. 40കാരനായ കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കല്‍ സാജനെയാണ് മുരിക്കാശേരി പൊലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. രണ്ടു മാസം മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതറിഞ്ഞ സാജന്‍ ഒളിവില്‍ പോയി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വാട്‌സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; വൈദികനെതിരെ നടപടി

കണ്ണൂർ: കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെടുന്ന ഭക്ത സംഘത്തിന്‍റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരെ പരാതി. മാതൃവേദി സംഘടനയുടെ ഡയറക്റ്റർ കൂടിയായ കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം തനിക്ക് പിശക് പറ്റിയതാണെന്ന് ഫാ. സെബാസ്റ്റ്യൻ കീഴേത്ത് വിശദീകരണം നൽകിയിട്ടുണ്ട്. 

എന്നാൽ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.

നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്‍റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.

Share it:

Crime

Post A Comment: