www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സംസ്ഥാനത്ത് മാസ്‌ക് പരിശോധന കർശനമാക്കുന്നു

Share it:



തിരുവനന്തപുരം: കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്‌ക് പരിശോധന കർശനമാക്കാൻ എസ്.പിമാർക്ക് നിർദേശം. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ നിർദേശം നൽകി. 

സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോവിഡ് കേസുകൾ കൂടി വരികയാണ്. ദിവസങ്ങളായി 2500ന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം രോഗികൾ. രണ്ട് ജില്ലകളിലും പ്രതിദിനം ആയിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെയാണ് മാസ്‌ക് പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. 

പൊതുസ്ഥലങ്ങൾ, യാത്രാവേള, യോഗങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമായി ധരിക്കണം. അല്ലാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഇടുക്കിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

ഇടുക്കി: കൊച്ചി- ധനൂഷ് കോടി ദേശീയ പാതയിൽ നേര്യമംഗലം മൂന്നാം മൈലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈദ്യുത വകുപ്പിലെ താൽകാലിക ജീവനക്കാരൻ മാമലക്കണ്ടം വട്ടക്കുഴിയിൽ ഡെനീഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രാജീവിന് (26) ഗുരുതര പരുക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. 

വാളറ കുളമാകുഴി സ്വദേശിയാണ് രാജീവ്. തിങ്കളാഴ്ച്ച രാവിലെ 8.30 ഓടെയാണ് അപകടം ഉണ്ടായത്. അടിമാലിയിലേക്ക് വന്ന സ്വകാര്യ ബസ് കോതമംഗലത്തേക്ക് പോകുകയായിരുന്ന ഡെനീഷിന്‍റെ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഡെനീഷ് തൽക്ഷണം മരിച്ചു. ബെന്നി- ഓമന ദമ്പതികളുടെ മകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. 

Share it:

Kerala

Mostreaded

Post A Comment: