ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. വണ്ടിപ്പെരിയാർ വാളാർഡി സ്വദേശി രമേശിനെ (24)യാണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വണ്ടിപ്പെരിയാർ- വള്ളക്കടവ് റോഡിൽ ഇഞ്ചിക്കാടിനു സമീപത്താണ് പുലർച്ചെ നാലോടെ മൃതദേഹം കണ്ടത്. ചോര വാർന്ന് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഇതുവഴി കടന്നുപോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കൾ സ്ഥലത്തെത്തി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൊറൻസിക് സംഘം അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഹനത്തിൽ നിന്നും വീണ നിലയിലാണ് മൃതദേഹമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം സംഭവത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
 
 
 
 
 
 
 

 
Post A Comment: