ഇടുക്കി: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. തൊടുപുഴയിലാണ് അപകടം നടന്നത്. എപിജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്.
കെഎസ്ഇബി മഞ്ഞള്ളൂര്‍ സെക്ഷനിലെ ജീവനക്കാരന്‍ കദളിക്കാട് നടുവിലേടത്ത് സുനില്‍ കുമാറിന്‍റെ മകനാണ്. സ്‌കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്‌ത് സഹപാഠി അര്‍ജുന്‍ ലാലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
വാട്‌സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; വൈദികനെതിരെ നടപടി
കണ്ണൂർ: കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെടുന്ന ഭക്ത സംഘത്തിന്‍റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരെ പരാതി. മാതൃവേദി സംഘടനയുടെ ഡയറക്റ്റർ കൂടിയായ കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം തനിക്ക് പിശക് പറ്റിയതാണെന്ന് ഫാ. സെബാസ്റ്റ്യൻ കീഴേത്ത് വിശദീകരണം നൽകിയിട്ടുണ്ട്.
എന്നാൽ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.
നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്‍റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.
Post A Comment: