www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവ് സ്ത്രീയാണെന്ന് യുവതി അറിഞ്ഞത് വിവാഹം കഴിഞ്ഞ് 10-ാം മാസം

Share it:


ജക്കാർത്ത: ഭർത്താവ് സ്ത്രീയാണെന്ന് യുവതി തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് 10 മാസം കഴിഞ്ഞ്. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. 22 കാരിയാണ് പത്ത് മാസത്തോളം സ്ത്രീയോടൊപ്പം കുടുംബ ജീവിതം നടത്തിയത്. ‌ജാംബി സിറ്റി നിവാസിയാണ് യുവതി. ഒരു ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴിയാണ് അവള്‍ തന്‍റെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നത്. അഹ്നാഫ് അറാഫിഫ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്‌ത അയാള്‍ വിദേശത്ത് പഠിച്ച ഒരു  ഡോക്ടറാണെന്ന് അവകാശപ്പെട്ടു.  

താന്‍ ഒരു സര്‍ജനാണെന്നും, ഒപ്പം സ്വന്തമായി ബിസിനസുമുണ്ടെന്നും അയാള്‍ അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു. രണ്ടാഴ്ചത്തെ ഡേറ്റിംഗിന് ശേഷം, അഹ്നാഫ് ഒരാഴ്ചയോളം അവളോടൊപ്പം താമസിക്കാന്‍ അവളുടെ വീട്ടിലെത്തി. അയാള്‍ വളരെ നല്ല രീതിയിലാണ് അവളുടെ വീട്ടുകാരോട് പെരുമാറിയത്. ആ സമയത്ത് അസുഖം വന്ന മാതാപിതാക്കളെ പരിചരിക്കാന്‍ പോലും അയാള്‍ തയ്യാറായി. ഇതൊക്കെ കണ്ട എന്‍എ അയാളുടെ സ്‌നേഹത്തില്‍ വീണുപോയി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം അവള്‍ അയാളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. മാതാപിതാക്കളും സമ്മതം മൂളി.  

എന്നാല്‍ വിവാഹത്തിന് തൊട്ടുപിന്നാലെ, വരന്‍റെ ചില കാര്യങ്ങളില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍  തുടങ്ങി. അയാളുടെ പല പെരുമാറ്റങ്ങളും വിചിത്രമായിരുന്നു. അവള്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അയാള്‍ ഒരിക്കല്‍ പോലും അവളെ തന്‍റെ വീട്ടുകാരുടെ അടുത്തേയ്ക്ക് കൊണ്ട് പോയില്ല. മാത്രവുമല്ല അയാള്‍ മിക്കപ്പോഴും ജോലിയ്ക്ക് പോയിരുന്നില്ല. തിരക്കുള്ള ഡോക്ടര്‍ എന്നും പറഞ്ഞാണ് വിവാഹം ചെയ്‌തത് . 

എന്നാല്‍ വിവാഹശേഷം ജോലിയ്ക്ക് പോകാന്‍ താല്പര്യം കാണിക്കാതായപ്പോള്‍ വീട്ടുകാര്‍ക്കും സംശയമായി.  എന്നാല്‍ യുവതി ഇതൊന്നും കാര്യമാക്കിയില്ല. പക്ഷേ അവളുടെ അമ്മയ്ക്ക് അതെല്ലാം അത്ര നിസാരമായി തോന്നിയില്ല. അഹ്നാഫ് ഒരിക്കലും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിച്ചിട്ടില്ലെന്നതും, ഭാര്യയുടെ മുന്നില്‍ പോലും വിവസ്ത്രനാകാന്‍ കൂട്ടാക്കിയില്ലെന്നതും സംശയം വർധിപ്പിച്ചു. വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍, വസ്ത്രം ധരിച്ചായിരുന്നു അയാള്‍ കുളിക്കാന്‍ കയറുന്നതും, ഇറങ്ങുന്നതും.

മാത്രവുമല്ല, അയാളുടെ നെഞ്ചിനെ കുറിച്ച് യുവതി തിരക്കിയപ്പോള്‍, അത് വെറും ഹോര്‍മോണ്‍ പ്രശ്നമാണ് എന്ന് അഹ്നാഫ് പറഞ്ഞു. എന്നാല്‍ ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, യുവതിയുടെ അമ്മയ്ക്ക് എന്തൊക്കെയോ സംശയം തോന്നി. ഒരു ദിവസം വീട്ടില്‍ വന്ന അഹ്നാഫ് പുരുഷനാണെന്ന് തെളിയിക്കാന്‍ ഷര്‍ട്ടൂരാന്‍ യുവതിയുടെ അമ്മ ആവശ്യപ്പെട്ടു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ അഹ്നാഫ് തന്‍റെ വസ്ത്രങ്ങള്‍ അഴിച്ചു. ഇതോടെയാണ് അമ്മയുടെ സംശയം സത്യമായത്. അഹ്നാഫ് ഒരു പുരുഷനല്ല, മറിച്ച് ഒരു സ്ത്രീയായിരുന്നു എന്നവര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. 

തന്‍റെ യഥാർഥ പേര് എരായനി എന്നാണെന്നും, ജോലി ഉള്‍പ്പെടെ താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കള്ളമാണെന്നും അവള്‍ ഏറ്റുപറഞ്ഞു. പത്ത് മാസത്തെ ബന്ധത്തില്‍, തന്നെയും കുടുംബത്തെയും കബളിപ്പിച്ച് എരായനി 15 ലക്ഷം രൂപ തട്ടിച്ചതായി യുവതി പറഞ്ഞു. അതേസമയം വിവാഹത്തിന്‍റെ നിയമപരമായ രേഖകളൊന്നും അവളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, ഡോക്ടര്‍ എന്ന വ്യാജേന ആളുകളെ പറ്റിച്ചുവെന്നത് മാത്രമാണ് ഇപ്പോള്‍ എരായനിയ്ക്ക് എതിരെയുള്ള കേസ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Viral

Post A Comment: