മൃഗങ്ങൾ വാഹനങ്ങൾക്ക് മുന്നിൽപെടുന്നത് സാധാരണയാണ്. എന്നാൽ പലപ്പോഴും വാഹനങ്ങൾക്ക് മുമ്പിൽ നിന്നും അതിവേഗം രക്ഷപെടാനുള്ള കഴിവും മിക്ക മൃഗങ്ങൾക്കുമുണ്ട്. ഇത്തരത്തിൽ രക്ഷപെടുന്നവരിൽ മുൻപന്തിയിലാണ് മുയലുകൾ. അതിവേഗം ഓടിമാറാനുള്ള മുയലുകളുടെ കഴിവ് ശ്രദ്ധേയമാണ്.
എന്നാൽ വാഹനത്തിന്‍റെ ലൈറ്റ് കണ്ണിലടിച്ചാൽ മുയലുകൾക്ക് പിന്നെ അനങ്ങാൻ സാധിക്കാറില്ലെന്നാണ് പറയുന്നത്. ഇത്തരത്തിൽ കാറിനുമുമ്പിൽ അകപ്പെട്ട ഒരു മുയലിനുണ്ടായ അപകടമാണ് സൈബർ ലോകത്തെ ഇപ്പോഴത്തെ ചർച്ചാ വിഷയം. മാർക്ക് പിയേഴ്‌സൺ എന്നയാളുടെ കാറിൽ ഇടിച്ച മുയലാണ് 40 മൈൽ ദൂരത്തോളം കാറിൽ കുടുങ്ങിക്കിടന്നത്.
കാറിന്‍റെ ഫ്രണ്ട് ഗ്രില്ലിലാണ് ഇടിയുടെ ആഘാതത്തിൽ മുയൽ കുടുങ്ങിയത്. മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ കാർ ഓടിക്കുമ്പോഴായിരുന്നു മുയൽ മുന്നിൽ അകപ്പെട്ടത്. നെഫറിനിൽ വച്ച് കാറിൽ എന്തോ ഇടിക്കുന്ന ശബ്ദം കേട്ടെങ്കിലും മുയലാണെന്ന് കണ്ടിരുന്നില്ല. റിയർവ്യൂ മിററിലൂടെ നോക്കിയെങ്കിലും ഒന്നും കാണാൻ സാധിക്കാത്തതിനാൽ കാർ നിർത്താതെ യാത്ര തുടർന്നു.
മണിക്കൂറുകൾക്ക് ശേഷം ഒരു സഹപ്രവർത്തകനാണ് ബംബറിൽ ഒരു മുയൽ കുടുങ്ങിക്കിടക്കുന്നതായി പറയുന്നത്. മുയൽ ചത്തു പോയിട്ടുണ്ടാകുമെന്ന് കരുതി ഇറങ്ങി നോക്കുമ്പോൾ ജീവനോടെ ഗ്രില്ലിൽ കുടുങ്ങിക്കിടക്കുന്ന മുയലിനെയാണ് പിയേഴ്‌സൺ കണ്ടത്.
കാറിന്‍റെ ഗ്രിൽ നീക്കം ചെയ്‌താണ് മുയലിനെ പുറത്തെടുത്തത്. മൂക്കിൽ ചെറിയ മുറിവുണ്ടായതൊഴിച്ചാൽ മുയൽ പൂർണ ആരോഗ്യവാനായിരുന്നുവെന്നും പിയേഴ്സൺ പറയുന്നു. പിന്നീട് ബാംഗോറിലെ പാർക്ക് മെനായിക്ക് സമീപമുള്ള മരങ്ങൾക്കിടയിൽ കുറച്ച് ക്യാരറ്റുകളും നൽകി മുയലിനെ വിട്ടെന്നും പിയേഴ്‌സൺ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.
വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Post A Comment: