www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിശയിപ്പിക്കുന്ന വില; ഒപ്പോ കെ10 5ജി തരംഗമാകുന്നു

oppo-k10-5g
Share it:



മുംബൈ: രാജ്യം 5ജി തരംഗത്തിലേക്ക് കുതിക്കാനൊരുങ്ങുമ്പോൾ അതിശയിപ്പിക്കുന്ന വിലയിൽ പുതുതല മുറ സ്മാർട്ട് ഫോൺ അവതരിപ്പിച്ച് ഒപ്പോ. രണ്ട് മാസം മുമ്പ് അവതരിപ്പിച്ച ഒപ്പോ കെ10ന് പുതിയ പതിപ്പായാണ് ഒപ്പോ കെ10 5ജി വിപണിയിൽ എത്തിക്കുന്നത്. കിടിലൻ പെർഫോമൻസും സ്റ്റൈലും തന്നെയാണ് ഫോണിനെ വേറിട്ടതാക്കുന്നത്.  

ഒതുക്കമുള്ള ഡിസൈനിൽ  അള്‍ട്രാ-സ്ലിം ആയിട്ടാണ് ഫോൺ തയാറാക്കിയിരിക്കുന്നത്. നേര്‍ത്ത ഡിസൈന്‍ ഫോണ്‍ എളുപ്പം കയ്യിലൊതുങ്ങാന്‍ സഹായിക്കുന്നു. വളരെ കോംപാക്റ്റ് ആയ സ്‌ട്രെയ്റ്റ് ബോര്‍ഡര്‍ മിഡില്‍ ഫ്രെയിം ആണ് ഓപ്പോ ഈ ഫോണില്‍ ഉപയോഗിക്കുന്നത്. 7.99 മില്ലീമീറ്റര്‍ മാത്രമേ കനമുള്ളൂ. 

മിനുസമുള്ള സ്‌ട്രെയ്റ്റ് എഡ്ജ് എന്ന് വിശേഷിപ്പിക്കാവുന്ന ഡിസൈനാണ് ഓപ്പോ കെ10 5ജി-ക്കുള്ളത്. ദിവസേനയുള്ള ഫോണ്‍ ഉപയോഗത്തിന് ഇണങ്ങുന്ന ഈ സ്‌റ്റൈല്‍ ഫോണിന്‍റെ അഴകും കൂട്ടുന്നു. അത് മാത്രമല്ല, 5000 mAh ബാറ്ററി പവറുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും നേര്‍ത്ത ഫോണുമാണ് ഓപ്പോ കെ10 5ജി.

17,499  രൂപയ്ക്ക് ആണ് ഫോണ്‍ വരുന്നത്. ഫ്‌ലിപ്കാര്‍ട്ട്, ഓപ്പോ ഓണ്‍ലൈന്‍ സ്റ്റോര്‍, കൂടാതെ എല്ലാ പ്രധാനപ്പെട്ട റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ഓപ്പോ കെ10 5ജി ജൂണ്‍ 15മുതൽ ലഭ്യമാണ്. രണ്ട് നിറങ്ങളിലാണ് ഓപ്പോ 10കെ 5ജി ലഭ്യമാകുക - മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ. അനാവശ്യമായ ഏച്ചുകെട്ടലുകളില്ലാത്ത ഗ്ലിറ്ററിങ് ടെക്‌സ്ചര്‍ ഉള്ള കറുപ്പ് നിറമാണ് മിഡ്‌നൈറ്റ് ബ്ലാക്ക്. പക്ഷേ, ഒരു പ്രീമിയം ഫീല്‍ താല്‍പര്യമുള്ളവര്‍ക്ക് ഓഷ്യന്‍ ബ്ലൂ തെരഞ്ഞെടുക്കാം. നിങ്ങളുടെ സ്‌റ്റൈല്‍ സെന്‍സിന് തീര്‍ച്ചയായും ഇണങ്ങുന്ന രണ്ട് നിറങ്ങളാണ് ഇവ.

ഹൈ പെര്‍ഫോമന്‍സ് തരുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 810 (Mediatek Dimensity 810) 5ജി ചിപ്‌സെറ്റ് ആണ്. പവര്‍ ഡ്രെയിന്‍ തീരെയില്ലാത്ത ഈ മോഡല്‍, സ്മാര്‍ട്ട്‌ഫോണിന്‍റെ മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് വളരെ എളുപ്പമാക്കുന്നു. 8GB RAM കണഫിഗ്യുരേഷനില്‍ 128GB സ്റ്റോറേജ് സ്‌പേസാണ് ഓപ്പോ കെ10 5ജി തരുന്നത്. മൂന്നിലധികം ആപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചാലും നിസാരമായി പെര്‍ഫോം ചെയ്യുകയാണ് ഓപ്പോ കെ10 5ജി. റാം എക്‌സ്പാന്‍ഷന്‍ ആവശ്യമുള്ളവര്‍ക്ക് +2GB, +3GB, +5GB എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഓപ്പോ തരുന്നത്.

വെറും 69 മിനിറ്റ് മതി ഓപ്പോ കെ10 5ജി മുഴുവന്‍ ചാര്‍ജില്‍ എത്താന്‍. നീണ്ടുനില്‍ക്കുന്ന 5000 mAh ബാറ്ററി 33W SUPERVOOC ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തിലാണ് വരുന്നത്. മുഴുവന്‍ ചാര്‍ജില്‍ 20.52 മണിക്കൂര്‍ ടോക് ടൈം ആണ് ലഭിക്കുന്നത്. സ്ഥിരം ഉപയോഗത്തിന് ഇതിനെക്കാള്‍ മെച്ചമുള്ള ബാറ്ററി ഓപ്ഷനുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടോയെന്ന് സംശയിക്കേണ്ടി വരും.

രാത്രിയില്‍ ഫോണ്‍ ഓവര്‍ചാര്‍ജാകുന്നത് ഒഴിവാക്കാന്‍ നൈറ്റ് ചാര്‍ജിങ് പ്രൊട്ടക്ഷന്‍ (Night Charging Protection) സാങ്കേതികവിദ്യയുമുണ്ട്. ഇത് ചാര്‍ജിങ് 80% എത്തുമ്പോഴേക്കും സ്വയം ചാര്‍ജിങ് നിര്‍ത്തുന്നു. മറ്റൊരു അതിശയകരമായ സാങ്കേതികവിദ്യയാണ് റിവേഴ്‌സ് ചാര്‍ജിങ് (Reverse Charging). യു.എസ്.ബി കേബിളിലൂടെ മറ്റു ഡിവൈസുകളും ചാര്‍ജ് ചെയ്യാന്‍ ഫോണ്‍ ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ സവിശേഷത. 

അള്‍ട്രാ-ലീനിയര്‍ ഡ്യുയല്‍ സ്റ്റീരിയോ സ്പീക്കറുകളാണ് ഡിവൈസിലുള്ളത്. അള്‍ട്രാ-വോളിയം മോഡ് ഉണ്ട്. ഇത് എക്‌സ്റ്റേണല്‍ വോളിയം 100%-ന് മുകളില്‍ ഉയര്‍ത്താന്‍ സഹായിക്കും. മീഡിയ, റിങ്‌ടോണ്‍, അലാം, നോട്ടിഫിക്കേഷന്‍ ഫീച്ചറുകളിലെല്ലാം ഈ ഓപ്ഷന്‍ ഉപയോഗിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. 

ഓപ്പോ കെ10 5ജിയിലെ ക്യാമറ ദിവസേനയുള്ള ഉപയോഗത്തിന് വളരെ യോജിച്ചതാണ്. പിന്‍ക്യാമറ എ.ഐ അധിഷ്ഠിതമായ 48MP + 2MP ക്യാമറയാണ്. എട്ട് മെഗാപിക്‌സല്‍ സെല്‍ഫിഷൂട്ടര്‍ (8MP selfie shooter) ആണ് മുന്‍ ക്യാമറ. കാഷ്വല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിക്ക് ചേരുന്ന നല്ലൊരു ചോയ്‌സ് ആണ് ഇത്. ഹൈ റെസലൂഷനില്‍ 108 എം.പി ചിത്രങ്ങളെടുക്കാന്‍ സൂം പോലും ചെയ്യേണ്ടതില്ലെന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വണ്ടിപ്പെരിയാറ്റിൽ 24 കാരൻ റോഡിൽ മരിച്ച നിലയിൽ 

ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. വണ്ടിപ്പെരിയാർ വാളാർഡി സ്വദേശി രമേശിനെ (24)യാണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ- വള്ളക്കടവ് റോഡിൽ ഇഞ്ചിക്കാടിനു സമീപത്താണ് പുലർച്ചെ നാലോടെ മൃതദേഹം കണ്ടത്. ചോര വാർന്ന് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഇതുവഴി കടന്നുപോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കൾ സ്ഥലത്തെത്തി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൊറൻസിക് സംഘം അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്നും വീണ നിലയിലാണ് മൃതദേഹമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം സംഭവത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 


Share it:

Tech

Post A Comment: