മലപ്പുറം: ലഹരി വസ്‌തുക്കൾ നൽകി വശത്താക്കിയ ശേഷം ഹൈസ് സ്‌കൂൾ വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആൾ അറസ്റ്റിൽ. തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്പില്‍ മുസ്തഫ(59)യാണ് അറസ്റ്റിലായത്. ഹൈസ് സ്കൂൾ വിദ്യാർഥികൾക്ക് ഹാൻസ്, കഞ്ചാവ് ബീഡി എന്നിവ നൽകുന്നതായിരുന്നു ഇയാളുടെ രീതി.
തുടർന്ന് കുട്ടികൾ ഇവ തേടി സമീപിക്കുമ്പോൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. തിരൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. വീട്ടുകാര്‍ കുട്ടികളില്‍ നിന്ന് ഹാന്‍സും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഭാര്യയെ ചുംബിച്ച യുവാവിന് മർദനം
ലക്‌നൗ: നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെ വളഞ്ഞിട്ട് മർദിച്ച് ആൾക്കൂട്ടം. ഉത്തർപ്രദേശിലെ അയോധ്യയിൽ (Ayodhya) സരയൂ നദിയിലാണ് സംഭവം നടന്നത്. മർദനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. അയോധ്യ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നദിയിലെ രാം കി പൗഡി ഘട്ടിൽ വെച്ച് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവം നടന്നതെന്നെതിനെ കുറിച്ച് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിലായിരുന്നു ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. സരയൂ നദിയിൽ കുളിക്കുന്നതിനിടെ ദമ്പതികള്‍ പരസ്പരം ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ആളുകൾ കുടുംബമായി നിൽക്കുന്നത് കാണുന്നില്ലേ എന്ന് ചോദിച്ച് ദമ്പതികൾക്ക് അരികിലേക്ക് എത്തിയ ഒരാൾ ഭർത്താവിനെ പിടിച്ച് വലിക്കുകയും തുടർന്ന് അടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആളുകൾ കൂട്ടംചേർന്ന് ഇയാളെ മർദിക്കാൻ തുടങ്ങിയത്. മർദനത്തിൽ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമം പാഴാവുന്നതും വീഡിയോയിൽ കാണാം.
ക്രൂരമർദനത്തിന് ശേഷം വെള്ളത്തിൽ നിന്നും ആൾക്കൂട്ടം ഇയാളെ കരയിലേക്ക് വലിച്ചുകയറ്റുകയും തുടർന്ന് അവിടെ നിന്ന് വീണ്ടും മർദിച്ചു. ഇതിനിടയിൽ ചിലർ ഇടപെട്ട് ദമ്പതികളെ അവിടെ നിന്ന് പറഞ്ഞ് വിടുന്നതും വീഡിയോയിൽ കാണാം. ആക്രമണം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസ് എടുത്ത് ദമ്പതികളെയും അവരെ അക്രമിച്ചവരെയും കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അയോധ്യ എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു.
Post A Comment: