www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അടുത്ത രണ്ടാഴ്ച്ച ശക്തമായ മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ആഴ്ച്ചകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ഈ ആഴ്ച്ചകളിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ആഴ്ച്ച തിരിച്ചുള്ള പ്രവചനത്തിലാണ് അടുത്ത രണ്ടാഴ്ച്ച മഴ ശക്തമാകുമെന്ന് പ്രവചിക്കുന്നത്. 

ഇന്നു മുതൽ ജൂലൈ ഏഴ് വരെയാണ് ജാഗ്രത നൽകിയിരിക്കുന്നത്. കർണാടക തീരം മുതൽ  തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ  കാറ്റ്ശക്തമാകുന്നതിന്‍റെയും  സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രവചിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കാണ് സാധ്യത.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

സംസ്ഥാനത്ത് രണ്ടിടത്ത് വൻ കവർച്ച 

കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വൻ കവർച്ച. മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റിപടിയിലും കാസർകോട് ചൂച്ചക്കാട്ടുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് മോഷ്ടിച്ചത്. 

പൂച്ചക്കാട് ഹൈദോസ് ജുമാ മസ്ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ മുകളിലെ നിലയിലെ ജനൽപാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവർച്ച നടത്തിയത്.

മൂവാറ്റുപുഴയിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ വസന്തരാജന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണം ആണ് ഇവിടെ നിന്ന് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.


Share it:

Kerala

Mostreaded

Post A Comment: