www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അവിഹിതത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ

Share it:



ഷാർജ: അവിഹിതത്തിലുണ്ടായ നവജാത ശിശുവിനെ സന്നദ്ധ സംഘടനാ കാര്യാലയത്തിൽ ഉപേക്ഷിച്ച അറബ് സ്ത്രീ അറസ്റ്റിൽ. ഷാർജാ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്. കാര്യാലയത്തില്‍ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഷാര്‍ജ പൊലീസില്‍ വൈകിട്ട് അഞ്ചിനാണ് ലഭിച്ചതെന്ന് സിഐഡി മേധാവി കേണല്‍ ബോവല്‍സോദ് പറഞ്ഞു.

സിഐഡി സംഘം എത്തി കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലാത്ത സമയത്ത് ഇവിടേക്ക് ഒരു സ്ത്രീ കടന്നുവന്നതായും ഒരു ഓഫീസിന്‍റെ പ്രവേശന കവാടത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് കടന്നതായും നിരീക്ഷണ ക്യാമറ പരിശോധിച്ചതിലൂടെ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയെ വളരെ വേഗം കണ്ടെത്താനായി. ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് അവിഹിത ബന്ധത്തില്‍ ഉണ്ടായതാണെന്നും അതിനാലാണ് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

അഫ്ഗാനിലെ ഭൂചലനം; മരണ സംഖ്യ 920 പിന്നിട്ടു 

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 920 പിന്നിട്ടു. 610 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാൻ മന്ത്രിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിലാണ് മരണ സംഖ്യ 1000ത്തോട് അടുക്കുന്നതായി പറയുന്നത്.

സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അഫ്ഗാന്‍റെ കിഴക്കന്‍ മേഖലയില്‍ വലിയ രീതിയില്‍ ഭൂകമ്പം ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. തുടർചലനങ്ങളിൽ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്. 

Share it:

Gulf

Post A Comment: