www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് കേസുകളിൽ വീണ്ടും വർധനവ്

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഇന്നും വർധനവ്. 3253 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഏഴ് കോവിഡ് മരങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ നാല് പേർ കോട്ടയം സ്വദേശികളും മൂന്നുപേർ എറണാകുളം സ്വദേശികളുമാണ്. 

എറണാകുളത്ത് 841 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 641, കോട്ടയം 409 എന്നിങ്ങനെയാണ് കൂടുതൽ കേസുകളുള്ള ജില്ലകളിലെ കണക്ക്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് ആശ്വാസകരം. സംസ്ഥാനത്ത് ജാഗ്രത തുടരുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

14 വയസുകാരനെ ഏഴ് വയസുകാരൻ തീ കൊളുത്തി കൊന്നു 

കോട്ട: വാക്ക് തർക്കത്തിനിടെ ഏഴ് വയസുകാരൻ 14 വയസുകാരനെ ഡീസലൊഴിച്ച് തീ കൊളുത്തി കൊന്നു. രാജസ്ഥാനിലെ കോട്ടയിലാണ് നടുക്കുന്ന സംഭവം നടന്നത്. കൊലപാതകം നടത്തിയ ഏഴ് വയസുകാരനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്‌തിട്ടില്ല. കോടതിയുടെ അനുമതി തേടിയ ശേഷമായിരിക്കും ഇത്തരം കാര്യങ്ങളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ചയാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 14 കാരൻ മരിച്ചത്. 

ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരുവരും അയൽവാസികളായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ മനോജ് സിംഗ് സികർവാൾ പറഞ്ഞു. കുറ്റാരോപിതനായ കുട്ടി ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണ്.  60 ശതമാനത്തോളം പൊള്ളലേറ്റ് ഒരു മാസമായി കോട്ട എംബിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 14 വയസുകാരൻ. മെയ് 13 ന് നടന്ന തർക്കത്തിനൊടുവിൽ ഏഴുവ‌സുകാരൻ തന്നെ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മരിക്കും മുമ്പ് 14കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു.  

പ്രേം നഗർ കോളനിയിലെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ, രോഷാകുലനായ ഏഴു വയസുകാരൻ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന പിതാവിന്‍റെ ഓട്ടോയിൽ നിന്ന് ഒരു കുപ്പി ഡീസൽ കൊണ്ടുവന്ന് ശരീരത്തിൽ ഒഴിച്ചതായും പിന്നീട് തീപെട്ടികൊണ്ട് തീകൊളുത്തി‌താ‌യും 14കാരൻ മൊഴി നൽകി. 

ചികിത്സയ്ക്കിടെ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമത്തിന് ഏഴു വ‌യസുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടി മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തി. മധ്യപ്രദേശ് ഷിയോപൂർ സ്വദേശികളായ കുടുംബം കോട്ടയിലെ പ്രേം നഗർ കോളനിയിലെ വാടക വീട്ടിലാണ് താമസം. പ്രതിയായ കുട്ടിയുടെ പിതാവ് ഓട്ടോഡ്രൈവറാണ്. സംഭവത്തിന് ശേഷം ഏഴുവയസുകാരന്‍റെ കുടുംബം സ്വദേശത്തേക്ക് പോയി. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.

Share it:

Kerala

Post A Comment: