കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ വൻ ഭൂചലനത്തിൽ 255 ലേറെ പേർ മരിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വിവരം പുറത്തു വിട്ടത്. 155ലേറെ പേർക്ക് പരുക്കേറ്റിട്ടുള്ളതായിട്ടാണ് പ്രാഥമിക വിവരം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രിയിലാണ് ഭൂചലനമുണ്ടായത്.
കിഴക്കന്‍ അഫ്‌ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാക്കിസ്ഥാനിലും ഭൂചനത്തിന്‍റെ തുടര്‍ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെക്കുകിഴക്കൻ നഗരമായ ഖോസ്തിൽ നിന്ന് 44 കി. മീ. അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 500 കി.മീ. ചുറ്റളവിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
പെഷവാർ, ഇസ്ലാമാബാദ്, ലാഹോർ, പഞ്ചാബിന്‍റെ മറ്റ് ഭാഗങ്ങളിലും ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. Work started in January and will finish end of June.
Every one of the six months of construction, participants received
💠100 kg flour
💠12.5 kg pulses
💠1 kg salt
💠9.1kg oil
to cover the immediate food needs of their families in the community. #FoodForAssets #Afghanistan pic.twitter.com/Tau9COTxXg
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: