www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബ്രേക്ക് നഷ്‌ടമായി; ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്

Share it:



ഇടുക്കി: ബ്രേക്ക് നഷ്‌ടമായ ഓട്ടോറിക്ഷ ഇറക്കത്തിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്. കട്ടപ്പന- കുട്ടിക്കാനം റൂട്ടിൽ വെള്ളിലാംകണ്ടത്തിനു സമീപത്ത് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. കട്ടപ്പന ഭാഗത്തു നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ഓട്ടോറിക്ഷ പെരിയോൻ കവല കഴിഞ്ഞുള്ള പാറമടയ്ക്ക് സമീപം വച്ച് നിയന്ത്രണം വിട്ട് വശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.  

ഓട്ടോ റിക്ഷാ ഡ്രൈവറായ വെള്ളിലാങ്കണ്ടം, പുത്തൻ പുരയ്ക്കൽ ജിത്തു മോൻ (21), ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ഞരണാകുഴിയിൽ ആതിര സന്തോഷ് (27) എന്നിവർക്കാണ് പരുക്കേറ്റത്. ആതിരയുമായി കാഞ്ചിയാർ ആശുപത്രിയിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

ഇറക്കത്തിൽ വാഹനത്തിന്‍റെ ബ്രേക്ക് പ്രവർത്തിക്കാതെ വരികയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം വശത്തെ കുഴിയിലേക്ക് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും റോഡിലെത്തിച്ച് ആശുപത്രിയിലാക്കിയത്. വിവരം അറിഞ്ഞ് കട്ടപ്പനയിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയിരുന്നു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വാട്‌സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; വൈദികനെതിരെ നടപടി

കണ്ണൂർ: കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെടുന്ന ഭക്ത സംഘത്തിന്‍റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരെ പരാതി. മാതൃവേദി സംഘടനയുടെ ഡയറക്റ്റർ കൂടിയായ കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം തനിക്ക് പിശക് പറ്റിയതാണെന്ന് ഫാ. സെബാസ്റ്റ്യൻ കീഴേത്ത് വിശദീകരണം നൽകിയിട്ടുണ്ട്. 

എന്നാൽ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.

നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്‍റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.

Share it:

Idukki

Post A Comment: