കോഴിക്കോട്: പ്രായപൂർത്തിയാകുന്നതിനു മുമ്പ് കെട്ടിച്ചുവിടാനുള്ള വീട്ടുകാരുടെ നീക്കം പൊളിച്ചടുക്കി 16 കാരി. കോഴിക്കോട് ചാലിയത്താണ് സംഭവം നടന്നത്.
പ്ലസ് വൺ വിദ്യാർഥിനിയായ 16 കാരിയുടെ വിവാഹമാണ് വീട്ടുകാർ ഉറപ്പിച്ചത്. തുടർന്ന് വ്യാഴാഴ്ച്ച വിവാഹം നടത്താൻ വീട്ടുകാർ തിയതിയും നിശ്ചയിച്ചു. ഇതോടെ പെൺകുട്ടി തന്നെ ചൈൽഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ ചൈൽഡ് ലൈൻ അധികൃതർ ഉടൻ തന്നെ ഇക്കാര്യം ബേപ്പൂർ പൊലീസിനെ അറിയിച്ചു. തുടർന്ന് സബ് കലക്റ്റർ ചെൽസാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.
വിവാഹം നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ബന്ധുക്കളോടൊപ്പം പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായി. ശിശുക്ഷേമ സമിതിയുടെ ചുമതലയിൽ ഗേൾസ് ഹോമിൽ പെൺകുട്ടിക്ക് താൽകാലിക സൗകര്യം ഒരുക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: അശ്ലീല ദൃശ്യം നിർമിക്കാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തത്. മുൻ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് നടപടി. പട്ടിക-ജാതി വർഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച്ച രാവിലെ എട്ടിന് ചേരാനെല്ലൂരിലെ വീട്ടിൽ നിന്നാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കലൂർ- ദേശാഭിമാനി റോഡിലെ നന്ദകുമാറിന്‍റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.
ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കാക്കനാട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. അശ്ലീല ദൃശ്യം നിർമിക്കാൻ നന്ദകുമാർ പ്രേരിപ്പിച്ചെന്നും എന്നാൽ വിസമ്മതിച്ചതോടെ ഇയാൾ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്ന് സ്ഥാപനം വിട്ടെന്നും യുവതി പരാതിയിൽ പറയുന്നു.
തുടർന്ന് പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നന്ദകുമാറിനെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
Post A Comment: