www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എസ്.എഫ്.ഐ ആക്രമണത്തെ തള്ളി സി.പി.എം; കർശന നടപടിയെന്ന് മുഖ്യമന്ത്രി

Share it:



തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമത്തെ തള്ളി സി.പി.എം. രാഹുൽഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം നടത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ല. ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ജയരാജൻ പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയനും  എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാ‍ര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ടു. എസ്എഫ്ഐ മാ‍ര്‍ച്ചിനെക്കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും കരുതിയില്ല.  

അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇന്‍റലിജൻസ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ല. ആക്രമണത്തിന് പിന്നാലെ പിണറായി വിജയനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയതോടെ എസ്എഫ്ഐ വെട്ടിലായ സ്ഥിതിയാണ്. 

മോദിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് രാഹുലിന്‍റെ ഓഫീസ് ആക്രമിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ദില്ലിയിൽ പ്രതികരിച്ചു. എസ്എഫ്ഐ അക്രമണത്തിന് പിന്നാലെ അവരെ സംരക്ഷിക്കാൻ സ്ഥലത്ത് എത്തി പൊലീസുമായി ഏറ്റുമുട്ടിയ ഡിവൈഎഫ്ഐയും വിഷയത്തിൽ കുടുങ്ങി. 

‌‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

സംസ്ഥാനത്ത് രണ്ടിടത്ത് വൻ കവർച്ച 

കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വൻ കവർച്ച. മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റിപടിയിലും കാസർകോട് ചൂച്ചക്കാട്ടുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് മോഷ്ടിച്ചത്. 

പൂച്ചക്കാട് ഹൈദോസ് ജുമാ മസ്ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ മുകളിലെ നിലയിലെ ജനൽപാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവർച്ച നടത്തിയത്.

മൂവാറ്റുപുഴയിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ വസന്തരാജന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണം ആണ് ഇവിടെ നിന്ന് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.


Share it:

Kerala

Post A Comment: