തൃശൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ സീറ്റിനടിയിലൂടെ കൈയിട്ട് യുവതിയെ കടന്നു പിടിച്ച സെക്യൂരിറ്റി ജീവനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൊട്ടിപ്പാൾ പുളിക്കൽ ഷാജി (49) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ.
ഇരിങ്ങാലക്കുട- തൃശൂർ റൂട്ടിലോടുന്ന ബസിൽ ഇന്നു പുലർച്ചെ 6.30 ഓടെയാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ യുവതി രാവിലെ ജോലിക്കായി തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യുവതിയുടെ സീറ്റിനു പിന്നിലായിരുന്നു ഷാജിയുടെ സീറ്റ്. ബസ് വലിയാലുക്കൽ എത്തിയപ്പോൾ ഇയാൾ സീറ്റിനടിയിലൂടെ കൈയിട്ട് യുവതിയുടെ ശരീര ഭാഗത്ത് സ്പർശിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ പ്രതി ബസിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ചു. എന്നാൽ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
നടൻ വിജയ്ബാബു അറസ്റ്റിൽ
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്‌ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ഇന്ന് മുതൽ ജൂലൈ മൂന്നു വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു.
ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകിട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും.
രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. ഇതിനിടെ ബലാത്സംഗം ചെയ്തെന്ന് നടി പരാതിപ്പെട്ടിട്ടുള്ള ഫ്ലാറ്റിലും വിജയ് ബാബുവിനെ തെളിവെടുപ്പിനായി എത്തിക്കും.
Post A Comment: