www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റോഡിലുപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ ജീവനോടെ തിന്നു

Share it:



തേനി: റോഡരികിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു. ഉസിലംപെട്ടി- തേനി റോഡിലുള്ള പൊന്നുസ്വാമി തീയേറ്ററിനു സമീപത്താണ് സംഭവം നടന്നത്.  

രക്തക്കറയുള്ള തുണി നായ്ക്കൾ കടിച്ചു തിന്നുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിക്കുമ്പോൾ കുട്ടിയുടെ ശരീരം മുക്കാൽ പങ്കും നായ്ക്കൾ ഭക്ഷിച്ചു കഴിഞ്ഞിരുന്നു. 

കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. പൊലീസെത്തി തുണിതുറന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന്‍റെ ജഡം കണ്ടത്. പൊന്നുസാമി തിയേറ്ററിനു പരിസരത്തെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: അശ്ലീല ദൃശ്യം നിർമിക്കാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തത്. മുൻ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് നടപടി. പട്ടിക-ജാതി വർഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റുണ്ടായിരിക്കുന്നത്. 

വെള്ളിയാഴ്ച്ച രാവിലെ എട്ടിന് ചേരാനെല്ലൂരിലെ വീട്ടിൽ നിന്നാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കലൂർ- ദേശാഭിമാനി റോഡിലെ നന്ദകുമാറിന്‍റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി. 

ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കാക്കനാട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. അശ്ലീല ദൃശ്യം നിർമിക്കാൻ നന്ദകുമാർ പ്രേരിപ്പിച്ചെന്നും എന്നാൽ വിസമ്മതിച്ചതോടെ ഇയാൾ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്ന് സ്ഥാപനം വിട്ടെന്നും യുവതി പരാതിയിൽ പറയുന്നു. 

തുടർന്ന് പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നന്ദകുമാറിനെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 


Share it:

National

Post A Comment: