www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ട് വർഷം പ്രണയം; വിവാഹം കഴിഞ്ഞതിനു പിന്നാലെ യുവതി മറ്റൊരാൾക്കൊപ്പം ഒളിച്ചോടി

olichottam
Share it:



പാറ്റ്ന: രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതയായ യുവതി ഒന്നര മാസത്തിനു ശേഷം ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം നാടുവിട്ടു. ഭർത്താവിന്‍റെ വീട്ടിൽ നിന്നും ലക്ഷക്കണക്കിനു രൂപയും പണവും മോഷ്‌ടിച്ചുകൊണ്ടാണ് യുവതി മുങ്ങിയത്. പാറ്റ്നയ്ക്ക് സമീപം നൗബത്പൂരിലാണ് സംഭവം.

രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് 20കാരിയായ റാണി കുമാരിയെ സത്യാനന്ദ് വിവാഹം കഴിച്ചത്. ആദ്യം വീട്ടുകാരുടെ സമ്മതം ലഭിച്ചിരുന്നില്ലെങ്കിലും ഒടുവില്‍ ഇവരുടെ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27ന് ഏറെ ആര്‍ഭാടത്തോടെ നടത്തിയ ചടങ്ങില്‍ വച്ച് ഇരുവരും വിവാഹിതരായി.

വിവാഹ ശേഷം ഭര്‍ത്തൃവീട്ടിലെത്തിയപ്പോള്‍ റാണി മറ്റൊരാളുമായി ഫോണില്‍ ചാറ്റു ചെയ്യുന്നത് സത്യാനന്ദ് കണ്ടെത്തി. ഇതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച ആഭരണവും 20,000 രൂപയുമായാണ് റാണി കാമുകനൊപ്പം കടന്നത്. സേഫിന്‍റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷണ വിവരം പുറത്തായത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

അഫ്ഗാനിലെ ഭൂചലനം; മരണ സംഖ്യ 920 പിന്നിട്ടു 

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 920 പിന്നിട്ടു. 610 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാൻ മന്ത്രിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിലാണ് മരണ സംഖ്യ 1000ത്തോട് അടുക്കുന്നതായി പറയുന്നത്.

സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അഫ്ഗാന്‍റെ കിഴക്കന്‍ മേഖലയില്‍ വലിയ രീതിയില്‍ ഭൂകമ്പം ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. തുടർചലനങ്ങളിൽ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്. 


Share it:

Viral

Post A Comment: