www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ; 16 കുട്ടികൾ ആശുപത്രിയിൽ

Share it:



കൽപ്പറ്റ: സ്കൂളിൽ താമസിച്ചു പഠിക്കുന്ന 16 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. വയനാട് നല്ലൂർനാട് അംബേദ്‌കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 

കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഭക്ഷ്യവിഷബാധയാണോയെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നടൻ വിജയ്ബാബു അറസ്റ്റിൽ

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്‌ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻകൂർ ജാമ്യം  അനുവദിച്ചപ്പോൾ ഇന്ന് മുതൽ ജൂലൈ മൂന്നു വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. 

ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകിട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. 

രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. ഇതിനിടെ ബലാത്സംഗം ചെയ്തെന്ന് നടി പരാതിപ്പെട്ടിട്ടുള്ള ഫ്ലാറ്റിലും വിജയ് ബാബുവിനെ തെളിവെടുപ്പിനായി എത്തിക്കും. 


Share it:

Kerala

Post A Comment: