www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് ടു തോറ്റു; രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കി

Share it:



തൃശൂർ: പ്ലസ് ടു ഫലം അറിഞ്ഞതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. ഇരിങ്ങാലക്കുട പട്ടേപ്പാടം കുന്നുമല്‍ക്കാട്  പൊട്ടത്ത്പറമ്പില്‍  മുജീബിന്‍റെ മകള്‍  ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 

കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് ആലപ്പുഴയിലും ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്‍റെ മകള്‍ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എന്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോള്‍ ആരതി പരാജയപ്പെട്ടിരുന്നു. 

(ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ സധൈര്യം നേരിടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ആശയക്കുഴപ്പം പരിഹരിക്കാന്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം ഇതിനായി 1056 എന്ന നമ്പറില്‍ വിളിക്കുക)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. 

വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 


Share it:

Kerala

Post A Comment: