
ഇസ്ലാമാബാദ്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവിന്‍റെ തല വെട്ടിമാറ്റി ശരീരഭാഗങ്ങൾ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചു. പാക്കിസ്താനിലാണ് 32 കാരിയായ യുവതിയോട് ആശുപത്രി അധികൃതർ ക്രൂരത കാട്ടിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രത്തിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്‌തു. യുവതി സുഖം പ്രാപിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ട്.
സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന റൂറൽ ഹെൽത്ത് സെന്‍ററിലെ ജീവനക്കാരനാണ് യുവതിയോട് ക്രൂരത കാട്ടിയതെന്നാണ് വിവരം. ഹിന്ദു സ്ത്രീക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവം രാജ്യാന്തരതലത്തിൽ ചർച്ചയായതോടെ സിന്ധ് സർക്കാർ അന്വേഷണത്തിനായി മെഡിക്കൽ ബോർഡിനു രൂപം നൽകിയിട്ടുണ്ട്.
പ്രവസ വേദനയുണ്ടായതോടെയാണ് യുവതി റൂറൽ ഹെൽത്ത് സെന്‍ററിൽ പോയത്. അവിടെ വനിതാ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നില്ല. പരിചയക്കുറവുള്ള ജീവനക്കാരൻ ഇതിൽ ഇടപെട്ടതാണ് പ്രശ്നം രൂക്ഷമാക്കിയത്. ശസ്ത്രക്രിയയ്ക്കിടെ നജവാത ശിശുവിന്‍റെ തല ജീവനക്കാരൻ വെട്ടിമാറ്റുകയായിരുന്നു.
തുടർന്ന് കുഞ്ഞിന്‍റെ ശരീര ഭാഗങ്ങൾ ഗർഭപാത്രത്തിൽ തന്നെ ഉപേക്ഷിച്ചു. ഇതിനു പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതിയെ വിദഗ്ദ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ എത്തിച്ച യുവതിയെ അടിയന്തിര ശസ്ത്രക്രിയ നടത്തി കുഞ്ഞിന്‍റെ ഭാഗങ്ങൾ പുറത്തെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.
വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Post A Comment: