www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കേബിൾ കഴുത്തിൽ കുരുങ്ങി; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

Share it:



കൊച്ചി: റോഡിൽ താഴ്‌ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഫോർട്ട്കൊച്ചി സ്വദേശി ആൽബർട്ടിന്‍റെ മകൻ അലൻ (25) ആണ് മരിച്ചത്. ഇയാൾക്കൊപ്പം സ്‌കൂട്ടറിന്‍റെ പിന്നിൽ യാത്ര ചെയ്‌ത നിഖിൽ എന്നയാളെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാക്കനാട്- സിവിൽലൈൻ റോഡിൽ ചെമ്പുമുക്ക് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാക്കനാട് ഭാഗത്തു നിന്ന് പാലാരിവട്ടം ഭാഗത്തേക്ക് പോകവെ റോഡിൽ താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി അലൻ റോഡിലേക്ക് വീഴുകയായിരുന്നു. 

ഇവർക്ക് തൊട്ടുമുമ്പിൽ ജനറേറ്റർ കൊണ്ടുപോകുകയായിരുന്ന വാഹനത്തിൽ ഉടക്കിയാണ് കേബിൾ താഴ്‌ന്ന് വീണതെന്നാണ് വിവരം. അലനെ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

നടൻ വിജയ്ബാബു അറസ്റ്റിൽ

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്‌ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻകൂർ ജാമ്യം  അനുവദിച്ചപ്പോൾ ഇന്ന് മുതൽ ജൂലൈ മൂന്നു വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. 

ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകിട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. 

രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. ഇതിനിടെ ബലാത്സംഗം ചെയ്തെന്ന് നടി പരാതിപ്പെട്ടിട്ടുള്ള ഫ്ലാറ്റിലും വിജയ് ബാബുവിനെ തെളിവെടുപ്പിനായി എത്തിക്കും. 


Share it:

Kerala

Post A Comment: