www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തായ്‌ലാൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിക്കിയും; ചിത്രങ്ങൾ കാണാം

nayanthara-wikki
Share it:

nayanthara-wikki


ചെന്നൈ: തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെയും വിഘ്നേശ് ശിവന്‍റെയും ഹണിമൂൺ ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലാകുന്നു. തായ്‌ലാൻഡിലാണ് ഇരുവരും ഹണിമൂൺ ആഘോഷത്തിനായി എത്തിയത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ വിഘ്നേശ് തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവച്ചത്.  

പ്രണയാർദ്രരായിട്ടാണ് രണ്ട് പേരെയും ചിത്രങ്ങളിൽ കാണാനാകുന്നത്. ചിത്രങ്ങൾ വളരെ വേഗം സൈബർ ലോകത്ത് വൈറലായി മാറി. ഇരുവർക്കും നിരവധി പേർ ആശംസകളും അറിയിക്കുന്നുണ്ട്. ജൂൺ ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിക്കിയും വിവാഹിതരായത്. ഹണിമൂൺ ആഘോഷത്തിനായി തായ്‌ലാൻഡിലെ ദി സിയം ഹോട്ടലാണ് ദമ്പതികൾ തെരഞ്ഞെടുത്തത്. 

nayanthara-wikki

അൽഫോൺശ് പുത്രൻ സംവിധാനം ചെയ്‌ത മലയാള ചിത്രം ഗോൾഡാണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് ചിത്രം ഗോഡ്ഫാദർ, ഷാരൂഖ് ഖാൻ നായകനായ അറ്റ്‌ലി ചിത്രം ജവാൻ തുടങ്ങിയവയാണ് മറ്റ് പ്രൊജക്റ്റുകൾ.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. 

വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 



Share it:

Entertainment

Gallery

Post A Comment: