ബ്രസീലിയ: തുണി അലക്കുന്നതിനിടെ നിന്നെ കരുതി വാഷിങ് മെഷീനിൽ കൈയിട്ട യുവതി ഷോക്കേറ്റ് മരിച്ചു. വടക്ക് കിഴക്കൻ ബ്രസീലിലാണ് സംഭവം നടന്നത്. വിവിയൻ രോഡ്രിഗസ് എന്ന 22 കാരിയാണ് മരിച്ചത്. വീട്ടിൽ പതിവുപോലെ തുണികൾ കഴുകുമ്പോളായിരുന്നു അപകടം.
പ്രവർത്തിച്ചുകൊണ്ടിരിക്കയായിരുന്ന വാഷിങ് മെഷീൻ, കറങ്ങി തീർന്നുവെന്ന് കരുതി വസ്ത്രങ്ങൾ എടുക്കാൻ അവൾ അതിനകത്ത് കൈ ഇട്ടു. അതിന് പിന്നാലെയാണ് ഷോക്കേറ്റത്. ആ സമയം അവളുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നു.
അദ്ദേഹം അവളെ അടുത്തുള്ള ആശുപത്രിയിലെ എമർജൻസി യൂണിറ്റിൽ എത്തിച്ചുവെങ്കിലും, രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്ഥിരീകരിച്ചു. ഒമ്പത് മാസം പ്രായമുള്ള മകനും ഇവർക്കുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു
ഇടുക്കി: തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു. ഇടുക്കി മുരിക്കാശേരി തണ്ട്തോട്ടക്കാട്ട് ശങ്കരന്‍റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചെ 2.15നായിരുന്നു മരണം. രണ്ട് മാസം മുമ്പാണ് ഓമനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. എന്നാൽ ഓമന ഇക്കാര്യം ഭർത്താവിനോടെ ബന്ധുക്കളോടെ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഓമനയെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ വച്ചാണ് തനിക്ക് നായയുടെ കടിയേറ്റ വിവരം ഓമന ചികിത്സിച്ച ഡോക്‌ടറോട് പറഞ്ഞത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത ശേഷം ഓമനയെ വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതോടെ രോഗം മൂർഛിക്കുകയും തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളെജിലെത്തിക്കാൻ ഡോക്‌ടർമാർ നിർദേശിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നു പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഓമനയുടെ മൃതദേഹം അടിമാലി കൂമ്പൻപാറയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. നിരവധി മൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്.
Post A Comment: