ലക്‌നൗ: സ്ത്രീധന തുക കുറഞ്ഞു പോയതിനു ഭർത്താവ് സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിയിറക്കിയെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. തന്നെ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിയിറക്കിയെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. വീട്ടുകാരില്‍ നിന്ന് സ്ത്രീധനം ലഭിക്കാത്തതിനാല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് ക്രൂരമായി പെരുമാറുകയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഭര്‍ത്താവിനെതിരെ യുവതി ബറേലിയിലെ ഇസത്നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി എസ്എസ്‌പിക്ക് കത്തെഴുതി.
നാല് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കുടുംബം സ്ത്രീധനം നല്‍കിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ പണവും സ്വര്‍ണവും വേണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. ലഭിക്കാതായതോടെ ആക്രമിക്കാന്‍ തുടങ്ങി. ബന്ധുക്കളുടെ ആക്രമണത്തെക്കുറിച്ച് ഭര്‍ത്താവിനോട് പരാതിപ്പെട്ടപ്പോള്‍ ഭര്‍ത്താവും തന്നോട് മോശമായി പെരുമാറിയെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് മര്‍ദ്ദനമേറ്റ് നിലവിളിക്കുന്നത് ആസ്വദിക്കുമായിരുന്നെന്നും യുവതി പരാതിപ്പെട്ടു. ഒരിക്കല്‍ സ്വകാര്യ ഭാഗത്ത് ഭര്‍ത്താവ് ഒരു കുപ്പി കയറ്റി. തൊട്ടടുത്ത ദിവസം ഭര്‍തൃപിതാവ് അവളെ വീട്ടില്‍ നിന്ന് പോകാന്‍ നിര്‍ബന്ധിച്ചു.
എന്നാല്‍ ഗര്‍ഭിണിയായ ശേഷം മരുമകളെ സ്വീകാര്യമായെന്ന് യുവതി അവകാശപ്പെട്ടു. എന്നാല്‍, കുട്ടിയുടെ ജനനത്തിനു ശേഷം പീഡനം പുനരാരംഭിച്ചു. ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്നും വിവാഹമോചനം നേടാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞു. എസ്എസ്പി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പൂർണം
ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല.
സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്.
സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു.
Post A Comment: