ആലപ്പുഴ: യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡ് പുതുപ്പറമ്പിൽ ക്രിസ്റ്റി വർഗീസ് (38) ആണ് മരിച്ചത്. വീടിന്‍റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ തലക്ക് പിന്നിൽ ഏഴ് മുറിവുകളുണ്ട്. മൃതദേഹത്തിനു സമീപം രക്തം തളംകെട്ടി നിന്നിരുന്നു. അമ്മയുടെ മരണത്തെ തുടർന്ന് ഏറെക്കാലം ക്രിസ്റ്റി തനിച്ചാണ് താമസിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: