www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് പോലും തോറ്റുപോകും; വൈറസിനെ തോൽപ്പിക്കാൻ കാർഡ്ബോഡ് കൂടിൽ കയറി 82 കാരി

Share it:

ഹവാന: കോവിഡ് വ്യാപിച്ച രാജ്യങ്ങളിൽ എല്ലാം പ്രായമായവരെ പൊതു നിരത്തിൽ നിന്നും വിലക്കിയിരിക്കുകയാണ്. എന്നാൽ വിലക്കുകളെ പുഷ്‌പം പോലെ അതിജീവിച്ച ഒരു വല്യമ്മയുടെ വാർത്തയാണ് ക്യൂബയിൽ നിന്നും പുറത്തു വരുന്നത്. 82 കാരിയായ ഫെറിഡ റോജോസാണ് സർക്കാരിന്‍റെ നിയന്ത്രണങ്ങളെ അതിജീവിച്ച് പൊതു നിരത്തിലിറങ്ങിയത്.

ശരീരം മുഴുവൻ മറയ്ക്കുന്ന കാർബോർഡ് ബോക്‌സ് ധരിച്ചാണ് ഫെറിഡ പുറത്തിറങ്ങുന്നത്. രാജ്യത്ത് സുരക്ഷാ സംവിധാനങ്ങളോ ഉപകരണങ്ങളോ ഇല്ലാത്തതാണ് ഇവരെ ഇത്തരം ഒരു നീക്കത്തിനു പ്രേരിപ്പിച്ചത്. വിവാഹമോചിതയായ ഫെറിഡയുടെ മക്കൾ അമേരിക്കയിലാണ് താമസിക്കുന്നത്. 

നടന്നുപോകുമ്പോൾ അടുത്തുള്ള ആരെങ്കിലും ചുമയ്ക്കുകയാണെങ്കിൽ ഭയം തോന്നിയിരുന്നെന്നും അങ്ങനെയാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയായതെന്നും അവർ പറഞ്ഞു. ഫാർമസിയിൽ നിന്ന് കാർഡ് ബോർഡ് ബോക്‌സ് സംഘടിപ്പിച്ച് കണ്ണും കൈയും അടക്കമുള്ള ഭാഗങ്ങൾ തുളച്ചാണ്  ഫെറിഡ ഇത് രൂപ കൽപന ചെയ്‌തത്‌. ഏറ്റവും മുകളിലായി ഒരു വീടിന്‍റെ ആകൃതിയിൽ ഇത് ഒട്ടിച്ചെടുത്തിട്ടുണ്ട്. 

"ഞാൻ വീട്ടിലാണ്, നിങ്ങളോ?" എന്ന് ബോക്‌സിൽ എഴുതിയിരിക്കുനന്നതും കാണാം. വീട്ടിലിരിക്കൂ എന്ന ക്യൂബയുടെ കൊറോണ വൈറസ് സ്‌ലോഗനെ പരിഹസിക്കുന്നതാണ് ഫെറിഡ എഴുതിയിരിക്കുന്ന ഈ വാചകം. എന്തായാലും അമ്മൂമ്മയും കാർഡ് ബോർഡ് വീടും ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Trending

Viral

Post A Comment: