ഇടുക്കി: ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇന്നോവ കാർ ഓൾട്ടോ കാറിലേക്ക് ഇടിച്ചു കയറി അഞ്ച് യാത്രികർക്ക് പരുക്ക്. കുട്ടിക്കാനം- കുമളി റോഡിൽ കരടിക്കുഴിക്ക് സമീപം ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. കുമളി ഭാഗത്തേക്ക് പോകുകയായിരുന്നു ഓൾട്ടോ കാർ. ഈ സമയം എതിരെ വന്ന ഇന്നോവ കാർ ഓട്ടോ റിക്ഷയെ മറികടന്ന് വരുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓൾട്ടോ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. ഇന്നോവ കാറിന്‍റെ മുൻഭാഗത്ത് ഒരു വശം തകർന്നു. ഇരുപത്തിമൂന്നാം മൈൽ സ്വദേശി സുധാകരൻ (47), ചെളിമട സ്വദേശി മനോജ് (47), ചെങ്ങളം സ്വദേശിനി ജയലക്ഷ്മി (190, അരണകൽ സ്വദേശികളായ സാമുവൽ (52), ഗുരു സ്വാമി (55) എന്നിവർക്കാണ് പരുക്കേറ്റത്.
ഓടിക്കൂടിയ സമീപ വാസികളും അപകടത്തിൽപെട്ട വാഹനങ്ങളുടെ പിന്നാലെയെത്തിയ വാഹനങ്ങളിലുള്ളവരുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ പീരുമേട് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മഴ കനത്തതോടെ ഹൈറേഞ്ചിൽ വാഹനാപകടങ്ങൾ പതിവാവിയിരിക്കുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: