www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

13 കാരിയെ പറഞ്ഞു മയക്കി പീഡനം; വണ്ടിപ്പെരിയാറ്റിൽ 52 കാരൻ അറസ്റ്റിൽ

Share it:

ഇടുക്കി: രക്ഷിതാക്കൾ ജോലിക്ക് പോയ സമയം നോക്കി 13 കാരിയെ പറഞ്ഞു മയക്കി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച 52 കാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാറിനു സമീപം വള്ളക്കടവിനു സമീപം ധർമാവലി സ്വദേശി അയ്യപ്പനാണ് പിടിയിലായത്. ലയത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ഒരു മാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 

ലയത്തിലാണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന ഇയാൾ പെൺകുട്ടിയെ നോട്ടമിട്ടിരുന്നു. വീട്ടുകാർ ജോലിക്ക് പോകുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പറഞ്ഞു മയക്കിയ ശേഷം ഇയാളുടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഈ സമയത്ത് ഇയാളുടെ വീട്ടിലും ആരും ഉണ്ടായിരുന്നില്ല. 

പീഡനത്തിനിരയായ വിവരം പെൺകുട്ടി തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമായതോടെയാണ് ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Idukki

Post A Comment: