മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ മരണം മുൻ വനിതാ മാനേജർ ആത്മഹത്യ ചെയ്‌ത് അഞ്ച് ദിവസം പിന്നിടുമ്പോൾ. സുശാന്തിന്‍റെ സെലിബ്രിറ്റി മാനേജറായിരുന്ന ദിഷ സാലിയനാണ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തത്. സംഭവം ബോളിവുഡില്‍ വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ പതിനാലു നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്‌തത്.
സുശാന്തിന്‍റെ അപ്പാർട്ട്മെന്‍റിനു സമീപത്തായിരുന്നു ദിഷയുടെ ആത്മഹത്യ. വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിഷ പ്രവര്‍ത്തിച്ചിരുന്നു. ദിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിരവധി ബോളിവുഡ് നടന്‍മാരും മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ദിഷയുടെ മരണത്തില്‍ മുംബൈ മല്‍വാനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുശാന്തിന്‍റെ മരണത്തോടെ സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്.
ഇന്ന് മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്ത് കഴിഞ്ഞ ആറു മാസമായി വിഷാദരോഗത്തിലായിരുന്നു സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യ കുറിപ്പുകളൊന്നും വീട്ടില്‍നിന്ന് ലഭിച്ചിട്ടില്ല. ശനിയാഴ്ച രാത്രി സുശാന്തും അടുത്ത സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ സുശാന്തിന്‍റെ മുറിയുടെ വാതിലില്‍ തട്ടി വിളിച്ചിട്ടും വിവരമൊന്നുമില്ലാതായതോടെ ജോലിക്കാരന്‍ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എം.എസ് ധോനി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ധോനിയുടെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായിരുന്നു സുശാന്ത്. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സുശാന്തിന്‍റെ മരണത്തിൽ സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നടന്‍ അക്ഷയകുമാര്‍, റിതേഷ് ദേശ്മുഖ്, അനുരാഗ് കശ്യപ്, തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകരും മലയാളി താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തു വന്നിരിക്കുന്നത്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സീ ചാനലിലെ പവിത്ര റിഷ്ടയിലൂടെയെത്തി കാഴ്ചക്കാരുടെ ഹരമായി മാറിയ താരമായിരുന്നു സുശാന്ത്. പിന്നീട് ചേതന്‍ ഭഗതിന്‍റെ ത്രീ മിസ്റ്റേക്ക്‌സ് ഇന്‍ മൈ ലൈവ് എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സിലും ശ്രദ്ധിക്കപ്പെട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: