www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വര; രഹ്നഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Share it:

തിരുവല്ല: നഗ്നയായ ശേഷം മക്കളെ കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ച ആക്റ്റിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കഴിഞ്ഞ ദിവസമാണ് രഹനയുടെ വീഡിയോ സോഷ്യൽമീഡിയയിൽ എത്തിയത്. സ്വയം നഗ്നയായ ശേഷം പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് തന്‍റെ ശരീരത്തിൽ ചിത്രം വരപ്പിക്കുന്നതായിരുന്നു വീഡിയോ. സംഭവത്തിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി. അരുൺ പ്രകാശാണ് പരാതിപ്പെട്ടത്. 


തുടർന്ന് തിരുവല്ല പൊലീസ് രഹനക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. ഐടി ആക്റ്റ് പ്രകാരമാണ് രഹനക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിനു കാരണമായിരുന്നു. സ്വന്തം യു ടൂബ് ചാനലിലൂടെയാണ് രഹ്നഫാത്തിമ വീഡിയോ പുറത്തു വിട്ടത്. 

കുട്ടികളെ വീഡിയോയിൽ ഉപയോഗിച്ചതിനാലാണ് വിവാദം ശക്തമായത്. രഹനക്കെതിരെ പോക്സോ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. അതേസമയം സ്ത്രീ ശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ച മിഥ്യാ ധാരണകൾക്കുമെതിരെയാണ് തന്‍റെ വീഡിയോ എന്നാണ് രഹ്നയുടെ വിശദീകരണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Crime

Trending

Post A Comment: