ചെന്നൈ: ലേഡി സൂപ്പർ താരം നയൻ താരയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം. നയൻസും സംവിധായകൻ വിഘ്നേശും തമ്മിലുള്ള വിവാഹം കഴിഞ്ഞെന്ന വാർത്ത ഒരു ഓൺലൈൻ മാധ്യമം പുറത്തു വിട്ടതോടെയാണ് ചർച്ചകൾക്കും ചൂടു പിടിച്ചത്. പ്രമുഖ വിനോദ സൈറ്റായ പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ഇതിനു പിന്നാലെ തെന്നിന്ത്യയിലെ മാധ്യമങ്ങളിലും വാർത്ത വന്നു.
ഇരുവരും പ്രണയത്തിലായതിനാൽ തന്നെ ഇതിൽ വലിയ അതിശയം ഇല്ലെന്നാണ് സിനിമാ ലോകം കരുതുന്നത്. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കാത്തതിനാൽ വാർത്ത വ്യാജമാണെന്നാണ് ഒരു പക്ഷം പറയുന്നത്. നയൻതാര ഫാൻസിനു പോലും വിവരം ലഭിച്ചിട്ടില്ലെന്നും ഇതിനാൽ ആരോ പടച്ചു വിട്ട ഫെയ്‌ക് ന്യൂസാണിതെന്നും പറയപ്പെടുന്നു. ഇതിനിടെ നയൻസിന്‍റെ വിവാഹ വാർത്തക്കൊപ്പം താരത്തിന് ആശംസ അർപ്പിച്ച് നിരവധി പേർ കമന്‍റുകൾ ഇടുന്നുമുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: