www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗണിൽ തൊഴിൽ നഷ്‌ടം; പഞ്ചറായ ടയർ ചെടിച്ചട്ടിയാക്കി വിറ്റ് ഫോട്ടോഗ്രാഫർ

Share it:

അടൂർ: ഉപയോഗ ശൂന്യമായ ടയറുകൾ മനോഹരമായ ചെടിച്ചട്ടികളാക്കി ശ്രദ്ധ നേടുകയാണ് ഒരു ഫോട്ടോ ഗ്രാഫർ. കോവിഡ് ഭീഷണിയിൽ കല്യാണങ്ങൾ കുറഞ്ഞതോടെ ജീവിതം വഴിമുട്ടും എന്ന അവസ്ഥയിൽ ഉപയോഗ ശൂന്യമായ ടയറുകൾ കൊണ്ട് താമരയുടെ ആകൃതിയിലുള്ള ചെടിച്ചട്ടികൾ നിർമ്മിച്ച് വിൽപന നടത്തി ജീവിതത്തിലെ നഷ്‌ട വസന്തം തിരികെ പിടിക്കുകയാണ് ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമായ അടൂർ മുണ്ടപ്പള്ളി സ്വദേശി ദിലീപ്.

പഞ്ചറായ ടയറുകൾ ഉപയോഗിച്ചാണ് ടയർ ചട്ടികൾ നിർമിക്കുന്നത്. ആദ്യം വീട്ടിലുണ്ടായിരുന്ന പത്തു ടയറുകളിലായിരുന്നു ദിലീപ് പരീക്ഷണം നടത്തിയത്. ഇത് വിജയിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായി. സമീപമുള്ള വർക്ക് ഷോപ്പുകളിൽ നിന്ന് പഞ്ചറായ ടയറുകൾ ഉപയോഗിച്ച് പരീക്ഷണം തുടർന്നു. ഇപ്പോൾ ദിലീപിന്‍റെ പ്രധാന ഉപജീവന മാർഗമാണ് ടയർ ചട്ടി നിർമാണം. ഗ്രോബാഗുകൾക്ക് പകരം ടയർ ഉപയോഗിക്കാവുന്ന സംവിധാനവും ദിലീപ് ഒരുക്കി കഴിഞ്ഞു. പ്ലാസ്റ്റിക്ക് ഗ്രോബാഗിന് പകരം ഉപയോഗ ശൂന്യമായ ടയറുകൾ ഉപയോഗിക്കുന്നത് പ്രകൃതിക്കും ഗുണകരമാണെന്ന് ദിലീപ് പറയുന്നു.

വാട്ടർ ബേസ്‌ഡ് പെയിന്ററാണ്‌ ടയറുകളിൽ നിറം നൽകാൻ ഉപയോഗിക്കുന്നത്. 10 മുതൽ 16 വരെ സൈസുകളിലുള്ള ടയറുകളാണ് ദിലീപ് ഇതുവരെ ഉപയോഗിച്ചത്. ജെസിബി ടയർ ഉപയോഗിച്ച് മീൻ വളർത്താനുള്ള കുളം നിർമിക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. ടേബിളുകളും ഇത്തരത്തിൽ നിർമിക്കുന്നുണ്ട്. ദിലീപിന്‍റഎ പരീക്ഷണ നിരീക്ഷണങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകി സുഹൃത്തായ ബിജുവും അമ്മ വിമലയും ഭാര്യ അനുപ്രഭയും മകൻ മാധവും ഒപ്പമുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിന്‍റെ പരസ്യം നൽകിയതോടെ കാസർകോട് മുതൽ പാറശാല വരെയുള്ള ആവശ്യക്കാരാണ് ടയർ ചട്ടികൾ അന്വേഷിച്ച് ദിലീപുമായി ബന്ധപ്പെട്ടത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: