www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സുശാന്ത് ജീവനൊടുക്കിയത് വിവാഹം നിശ്ചയിച്ചതിനു പിന്നാലെ; വെളിപ്പെടുത്തലുമായി ബന്ധു

Share it:

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്ത് ജീവനൊടുക്കിയത് വിവാഹാലോചനകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ. സുശാന്തിന്‍റെ കസിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെയാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയിൽ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ മാസത്തിൽ വിവാഹം നടത്താനിരിക്കെയാണ് സുശാന്ത് ജീവനൊടുക്കിയതെന്ന് കസിൻ പറയുന്നു. 

മുംബെയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന രീതിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. തയാറെടുപ്പുകൾക്കായി ബിഹാറിലെ പാറ്റ്നയിലുള്ള കുടുംബം മുംബൈയിൽ എത്താൻ പ്ലാൻ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ പേര് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അങ്കിത ലോഖണ്ഡേയുമായുള്ള പ്രണയം വർഷങ്ങൾക്ക് മുൻപേ അവസാനിച്ചെങ്കിലും വീണ്ടും മറ്റൊരു നടിയുടെ പേര് സുശാന്തിനൊപ്പം ഗോസിപ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. 

പൊതുവിടങ്ങളിൽ നടി റിയ ചക്രബർത്തിക്കൊപ്പം കണ്ടതിനെ തുടർന്നായിരുന്നു ഗോസിപ്. ഇവർ ഡേറ്റിംഗിൽ ആണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമെന്ന് ഇരുവരും വ്യക്തത വരുത്തി. മാസങ്ങളോളം സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപോർട്ടുണ്ട്. ഈ അവസ്ഥ മറികടക്കാനായി ഇദ്ദേഹം യോഗയും മെഡിറ്റേഷനും പരിശീലിച്ചിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

bollywood

Entertainment

Post A Comment: