www.superprimetime.com

Total Pageviews

44,975,994

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിക്ക് മദ്യപാന ശീലമെന്ന് ഭർത്താവ്; കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ സർവത്ര ദുരൂഹത

Share it:

തിരുവനന്തപുരം:  കേരളത്തെ നടുക്കിയ കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ സർവത്ര ദുരൂഹത. ഭർത്താവും യുവതിയും തമ്മിലുള്ള വൈരുദ്ധ്യമാണ് പൊലീസിനെ കുഴക്കുന്നത്. ഇന്നലെ രാത്രി തന്നെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും യുവതി മദ്യ ലഹരിയിലായതിനാൽ പൂർണമായിരുന്നില്ല. ഇന്ന് യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ കസ്റ്റഡിയിലുള്ള യുവതിയുടെ ഭർത്താവ് നൽകുന്ന മൊഴിയും യുവതിയുടെ മൊഴിയും വിഭിന്നമാണ്. തനിക്ക് ഭർത്താവാണ് മദ്യം നൽകിയതെന്നും ഭർത്താവിന്‍റെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി. 



എന്നാൽ പീഡനവുമായി തനിക്ക് ബന്ധമില്ലെന്നും ഭാര്യയെയും കുട്ടികളെയും കടൽ കാണിക്കാനാണ് കൊണ്ടു പോയതെന്നും ഭർത്താവ് പറയുന്നു. ഭർത്താവിന്‍റെ സുഹൃത്തുക്കളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നുണ്ട്. യുവതിക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നെന്നും ഭർത്താവ് ആരോപിക്കുന്നുണ്ട്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസിൽ കൂടുതൽ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. 

ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കൾക്കൊപ്പം പോയ തന്നെ ഭർത്താവ് മദ്യം തന്ന് മയക്കിയെന്നും ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടുകാർ തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് യുവതി പറയുന്നത്. ഇവിടെ നിന്നും രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിയ യുവതി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമാണ് യുവതി പോയതെന്നാണ് വിവരം. മദ്യം തന്നു മയക്കിയ ശേഷം ഭർത്താവ് യുവതിയെ കൂട്ടുകാർക്ക് ഇട്ടുകൊടുക്കുകയായിരുന്നുവെന്ന സംശയമാണ് പൊലീസിനുള്ളത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Crime

Post A Comment:

Also Read

രേഖകൾ മുക്കി; സർവേ നമ്പറിൽ തിരുത്ത്: പരുന്തുംപാറയിൽ നടന്നത് ഗുരുതര കുറ്റകൃത്യം

ഇടുക്കി: തദ്ദേശീയർ തലമുറകളായി അനുഭവിച്ചു വരുന്ന ഭൂമിക്ക് പട്ടയം നൽകുന്നതിന് നൂറ് മുട്ടാപ്പോക്ക് നയങ്ങൾ പറയുന്ന രാഷ്ട്രീയ