www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാഭ്യാസം നേടു... കുറച്ച് ബുദ്ധിയും ബോധവും നേടൂ.. മോശം കമന്‍റിന് അഹാനയുടെ കുറിക്ക് കൊള്ളുന്ന മറുപടി

Share it:

കൊച്ചി: സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും സജീവമാണ് നടി അഹാനയും സഹോദരിമാരും. ഇടക്കെങ്കിലും മോശം അനുഭവവും ഇവർ നേരിട്ടിട്ടുണ്ട്. അത്തരം ഒരു മോശം കമന്‍റിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി അഹാന.

അഹാനയുടെ കുറിപ്പ് ഇങ്ങനെ 

ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിന് ചിലരുടെ മെസേജ് ഞാൻ കാണാറുണ്ട്. എൻ്റെ ഒരു സഹോദരിയെ മറ്റ് സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങൾ ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമെന്‍റ് ഇടുക, മറ്റെയാളെ വാനോളം പുകഴ്ത്തുക, അങ്ങനെയുള്ള എല്ലാവരോടുമായി എനിക്കൊന്നേ പറയാനുള്ളു..



ഞങ്ങൾ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്. നിങ്ങളുടെ ഭ്രാന്തൻ കമന്‍റു‌കൾ അതിന് ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. ഞങ്ങളുടെ പരസ്‌പര വിശ്വാസത്തെയും സ്നേഹത്തെയും നിങ്ങളുടെ കമന്‍റുകൾ ബാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ പ്ലീസ് അൽപം മെച്യുരിറ്റി കാണിക്കു.



ഞാൻ യുട്യൂബിൽ കണ്ട ഒരു കമന്‍റ് പങ്കുവയ്ക്കുന്നു. ദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പ്ലേ അഹാനയുമൊത്ത് കംഫർട്ടബിൾ അല്ല എന്നാണ് കമന്‍റ്. എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ്. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങളുടെ യഥാർഥ പേരോ മുഖമോ കാണിക്കാത്ത ഒരു അക്കൗണ്ടിൽ നിന്ന് ഇത്തരം കമന്‍റുകൾ ഇടുകയും അതുമൂലം രണ്ട് സഹോദരിമാർക്കുമിടയിൽ ശത്രുത ഉടലെടുക്കുമെന്നുമാണോ നിങ്ങൾ പ്രതീക്ഷിച്ചത്. വിദ്യാഭ്യാസം നേടൂ, കുറച്ച് ബുദ്ധിയും ബോധവും നേടൂ. അഹാന കുറിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Post A Comment: