
ഇടുക്കി: ഡ്രൈവർക്ക് കോവിഡ് റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെ കട്ടപ്പനയിലെ കൺടെയ്ൻമെന്‍റ് സോൺ സംബന്ധിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി. നഗരസഭയിലെ വാർഡ് -എട്ട്, മാർക്കറ്റ്, കെ.എസ്.ആർ.ടി.സി ജംങ്ഷൻ, വെട്ടിക്കുഴിക്കവല റോഡ് എന്നിവിടങ്ങൾ കൺടെയിൻമെന്‍റ് സോണിൽപെടുത്തി. വാർഡ് - എട്ട് പൂർണമായും 17-ാം വാർഡിലെ കട്ടപ്പന മാർക്കറ്റ് പൂർണമായും നിരോധനം വരും. കെ.എസ്.ആർ.ടി.സി ജംങ്ഷനിൽ നിന്നും വെട്ടിക്കുഴിക്കവല റോഡും കൺടെയിൻമെന്‍റ് മേഖലയാണ്.
കട്ടപ്പന സ്വദേശിയായ പഴം-പച്ചക്കറി വ്യാപാരിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സമ്പർക്ക പട്ടിക തയാറാക്കൽ ശ്രമകരമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഇയാൾ തമിഴ്‌നാട്ടിൽ നിന്നും മടങ്ങിയെത്തിയ ശേഷം ആരോഗ്യ പ്രവർത്തകർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.
നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം അവഗണിച്ച് ഇയാൾ കറങ്ങി നടന്നെന്നാണ് പ്രാഥമിക വിവരം. ഇയാളുമായി ഇടപെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇയാൾ സാധനം ഇറക്കിയ കടകൾ, അവിടുത്തെ ജോലിക്കാർ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരെ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. സമ്പർക്ക ലിസ്റ്റിലുള്ളവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: