www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇൻസ്റ്റഗ്രാം കാമുകനെ കല്യാണം കഴിക്കാൻ ഫെയ്‌സ് ബുക്ക് ഫ്രണ്ടിനൊപ്പം ഒളിച്ചോട്ടം; ടിക് ടോക് താരത്തെ കൈയോടെ പൊക്കി

Share it:

മൂവാറ്റുപുഴ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം ചെയ്യാൻ ഫെയ്‌സ് ബുക്ക് ഫ്രണ്ടിനൊപ്പം ഒളിച്ചോടിയ ടിക് ടോക് താരത്തെ പൊലീസ് കൈയോടെ പൊക്കി. കോട്ടയത്തെ ഒരു കോളെജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് സാഹസികമായി ഒളിച്ചോടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പമായിരുന്നു ഒളിച്ചോട്ടം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തു നിന്നും ശനിയാഴ്ച വൈകിട്ടാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്. മുവാറ്റുപുഴക്കാരിയായ യുവതി മൂന്നു മാസം മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ ബംഗളൂരു സ്വദേശിയെ പരിചയപ്പെടുന്നത്. 18 വയസു തികയുമ്പോൾ വിവാഹിതരാകാൻ ഇവർ തീരുമാനിച്ചിരുന്നെന്നാണ് പെൺകുട്ടി പറയുന്നത്. 



രണ്ട് മാസം മുൻപ് വിദ്യാർഥിനിക്കു 18 വയസ് പൂർത്തിയായി. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ വിവാഹത്തിനെത്താൻ സാധിക്കില്ലെന്നു കാമുകൻ അറിയിച്ചു. വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധിച്ചതോടെ ബെംഗളൂരുവിൽ എത്താൻ കാമുകൻ ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്കു പോകാൻ വിമാനത്താവളത്തിലെത്താനായി വിദ്യാർഥിനി ഫേസ്ബുക് സുഹൃത്തായ ഓട്ടോറിക്ഷക്കാരന്‍റെ സഹായം തേടി. വീട്ടുകാരറിയാതെ എത്തിയ ഓട്ടോ ഡ്രൈവർ പെൺകുട്ടിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് പൊലീസിന്‍റെ പിടിയിലായത്. 



ഇവർ വീടുവിട്ടതിനു പിന്നാലെ മകളെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയും ഓട്ടോറിക്ഷക്കാരനും പിടിയിലായത്. എന്നാൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറായില്ല. തുടർന്ന് കാമുകനെ പൊലീസ് ഫോണിൽ വിളിച്ചു. വിവാഹത്തിനു തയാറല്ലെന്നും ഇവരെ അറിയില്ലെന്നുമായിരുന്നു കാമുകന്‍റെ മറുപടി. ഇത് സ്പീക്കർ ഫോണിലൂടെ പൊലീസ് പെൺകുട്ടിയെ കേൾപ്പിച്ചു. തുടർന്നാണ് മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർഥിനി തയാറായത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Trending

Viral

Post A Comment: