കൊല്ലം: ജനൽ തകർത്ത് നോക്കിയപ്പോൾ കണ്ട കാഴ്ച്ച മരിച്ചു കിടക്കുന്ന അമ്മയിൽ നിന്നും മുലപ്പാൽ കുടിക്കുന്ന മൂന്നു വയസുകാരി. കൊല്ലം അഞ്ചലിലാണ് ഇന്നലെ ഹൃദയം നുറുങ്ങുന്ന സംഭവം ഉണ്ടായത്. അമ്മയും അഛനും മരിച്ചതറിയാതെയാണ് പിഞ്ചു കുഞ്ഞ് മൃതദേഹത്തിൽ മുലപ്പാൽ നുണഞ്ഞത്. ഇടമുളയ്ക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനിൽ വീടിന്‍റെ കഴുക്കോലിൽ തൂങ്ങിയ നിലയിലും സുജിനി തറയിൽ പായയിൽ മരിച്ച നിലയിലുമായിരുന്നു. വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.
ബുധനാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെ സുനിൽ ആലഞ്ചേരിയിൽ താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും പെട്ടെന്ന് വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു. സുനിലിന്‍റെ അമ്മ സജിനിയുടെ അഛനെ വിവരമറിയിച്ചു. രാവിലെ അദ്ദേഹം വന്നു വിളിച്ചപ്പോൾ വാതിൽ തുറന്നില്ല.
ഈ സമയം വീടിനുള്ളിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽകേട്ടു. സമീപത്തെ വീട്ടിൽ നിന്ന് വെട്ടുകത്തിവാങ്ങി ജനൽപ്പാളി പൊളിച്ച് നോക്കിയപ്പോഴാണ് സുനിലിന്‍റെയും സുജിനിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഞ്ഞ് അമ്മയുടെ മുലപ്പാൽ കുടിച്ച് കരയുകയായിരുന്നു.
ഫോറെൻസിക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നു പൊലീസ് പറയുന്നു. മേസ്‌തിരി പണിക്കാരനാണ് സുനിൽ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് കൈമാറി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: