www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സിനിമയിൽ അഭിനയിക്കാനെത്തിയ മിടുക്കി; സായി ടീച്ചറെ കുറിച്ച് നിർമാതാവിന്‍റെ ഓർമ

Share it:

കൊച്ചി: മീട്ടു പൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥ പറഞ്ഞ് ഹിറ്റായി സായി ശ്വേത ടീച്ചറെ കുറിച്ച് നിർമാതാവ് ഷിബു ജി. സുശീലന്‍റെ കുറിപ്പ്. അഭിനയ മോഹവുമായി സായി ടീച്ചർ എത്തിയിരുന്നുവെന്ന ഓർമയാണ് ഷിബു ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ദിവസം വിക്‌ടേഴ്സ് ചാനലിലെ ക്ലാസിലൂടെയാണ് സായി ടീച്ചർ ശ്രദ്ധ നേടുന്നത്. ആകർഷകമായി ക്ലാസെടുത്ത ടീച്ചർ വളരെ വേഗം ശ്രദ്ധ നേടി. ടീച്ചറെ മുഖസാദൃശ്യം കണ്ട് ഓര്‍മിക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്ന കാര്യമാണ് നിര്‍മാതാവായ ഷിബു ജി. സുശീലന്‍ എഴുതിയിരിക്കുന്നത്. 

കുറിപ്പ് ഇങ്ങനെ...

ഇത് ഇന്നലെ മുതല്‍ ഹിറ്റ് ആയ സായി ശ്വേത ടീച്ചര്‍. എനിക്ക് ഇന്നലെ കണ്ടപ്പോള്‍ മുതല്‍ ഒരു സംശയം ഈ ടീച്ചറെ എവിടയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്. അങ്ങനെ സംശയം തീര്‍ക്കാന്‍ ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് കല്‍പത്തൂരിനെ വിളിച്ചു. അതോടെ സംശയം തീര്‍ന്നു. 2005 ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്ത സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആ മിടുക്കി കുട്ടി സായി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ് ടീച്ചര്‍ എന്ന്. 

പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങള്‍ വാരി കൂടിയ കുഞ്ഞു സായി. ടീച്ചറായപ്പോള്‍ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു. ഇന്നലെ ടീച്ചര്‍ സായി ശ്വേത കുട്ടികളെ മാത്രം അല്ല പഠിക്കാന്‍ പഠിപ്പിച്ചത്. ഇങ്ങനെ ആണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചര്‍മാരെയും ഇതിലൂടെ പഠിപ്പിച്ചു. സായി ശ്വേതക്ക് എന്റെയും കുടുംബത്തിന്‍റെയും അഭിനന്ദനങ്ങള്‍.' ഷിബു കുറിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

mollywood

Post A Comment:

Portable Mini Air Cooler Fan with LED Light