www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മരണകാരണം ഹൃദയാഘാതമല്ല; മൂന്നു മാസം മുൻപ് സംസ്‌കരിച്ച ജോണിന്‍റെ മൃതദേഹം പുറത്തെടുത്തു

Share it:

തിരുവനന്തപുരം: ദുരൂഹത ഉയർന്നതോടെ മൂന്നു മാസം മുൻപ് മരിച്ച ഗൃഹനാഥന്‍റെ മൃതദേഹം സെമിത്തേരിയിൽ നിന്നും പുറത്തെടുത്തു. പൊഴിയൂർ സ്വദേശി ജോണിന്‍റെ മൃതദേഹമാണ് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ഫൊറൻസിക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ജോണിന്‍റെ മരണകാരണം ഹൃദയാഘാതമെന്ന ഭാര്യയുടെ ആദ്യവാദം തള്ളി അഛനും സഹോദരിയുമാണ് രംഗത്തെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. 



കഴിഞ്ഞ മാർച്ച് ആറിന് രാത്രിയാണ് പൊഴിയൂരിലെ പരുത്തിയൂർ സ്വദേശി ജോൺ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ജോണിന്‍റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. തൊട്ടടുത്ത ദിവസം സംസ്ക്കരിക്കുകയും ചെയ്‌തു. എന്നാൽ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിക്കാത്തതിൽ ദുരൂഹത തോന്നിയെന്ന് ജോണിന്‍റെ സഹോദരി പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇതിൽ അസ്വാഭാവികത തോന്നിയ അഛനും സഹോദരിയും പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് അവർ ഞങ്ങളെ വല്ലാതെ നിർബന്ധിച്ചു. 



ചേട്ടന്‍റെ മരണകാരണം ഞങ്ങൾക്ക് അറിയണമെന്നും ജോണിന്‍റെ സഹോദരി ലീൻമേരി പറയുന്നു. എന്നാൽ, കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാനാകില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറ‍ഞ്ഞതെന്ന് ഇവർ പൊലീസിനോട് പറയുന്നു. ജോണിന്‍റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കൾ അറിയിച്ചതിനാലാണ് പള്ളിയിൽ അടക്കിയതെന്ന് വികാരി പൊലീസിനോട് പറഞ്ഞു. സംസ്കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂർ പൊലീസ് വ്യക്തമാക്കി. ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പോസ്റ്റ്‍മോർട്ടം നടത്തി മാത്രമേ സംസ്കരിക്കുമായിരുന്നു. പരാതിയെ തുടർന്ന് മൃതദേഹം വീണ്ടുമെടുത്താണ് പോസ്റ്റ്‍മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Crime

Post A Comment: