www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ ആൾക്ക് കോവിഡ് പോസിറ്റീവ്

Share it:

ഇടുക്കി: കുമളി ചെക്ക് പോസ്റ്റ് വഴി തേനിയിലേക്ക് പോയ ആൾക്ക് ലോവർ ക്യാമ്പിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാംങ്കാണിയിൽ താമസിക്കുന്ന 53 കാരനായ തേനി സ്വദേശിക്കാണ് കോവിഡ് കണ്ടെത്തിയത്. ഇയാൾ പൊന്നാംങ്കാണിയിലെ വീട്ടിൽ നിന്നുമാണ് തേനിയിലേക്ക് യാത്ര തിരിച്ചത്. കുമളി ചെക്ക് പോസ്റ്റ് കടന്ന് ലോവർ ക്യാമ്പിലെത്തിയപ്പോൾ തമിഴ്‌നാട് ആരോഗ്യ വകുപ്പ് നടത്തിയ റാപ്പിഡ് ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് റിസൽറ്റ് വന്നത്. 

റാപ്പിഡ് ടെസ്റ്റിലെ ഫലം  അന്തിമമായി വിലയിരുത്താനാകാത്തതിനാൽ ഇയാളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലം ലഭിച്ചിട്ടില്ല. ഇപ്പോൾ തേനി മെഡിക്കൽ കോളെജിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാളുടെ പരിശോധനാ ഫലം തിങ്കളാഴ്ച്ച പുറത്തു വരുമെന്നാണ് കരുതുന്നത്. അറിയിപ്പ് ലഭിച്ചതോടെ ഇയാളുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷിക്കാൻ തുടങ്ങിയതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാല് മാസം മുന്‍പാണ് ഇയാളും കുടുബവും തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിലേക്ക് എത്തിയത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Mostreaded

Post A Comment: