കോഴിക്കോട്: ഓൺ ലൈൻ ക്ലാസ് തുടങ്ങി ആദ്യ ദിനം തന്നെ കേരളത്തെ മുഴുവൻ കൈയിലെടുത്തിരിക്കുകയാണ് സായി ശ്വേത എന്ന അധ്യാപിക. വിക്‌ടേഴ്സ് ചാനലിൽ തങ്കുപ്പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞതോടെയാണ് ടീച്ചർ ശ്രദ്ധ നേടിയത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് തന്നെ സായി ടീച്ചർ കേരളത്തിലെ കുട്ടികളുടെ പ്രിയങ്കരിയായി മാറി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുതന്നെ കിടക്കുകയാണ്.
എന്നാൽ, കുട്ടികളുടെ പഠനം മുടക്കാൻ സർക്കാർ അനുവദിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈൻ സ്കൂൾ തുറന്നതും പഠനം ആരംഭിച്ചതും. കഴിഞ്ഞ വര്‍ഷമാണ് സായി ശ്വേത അധ്യാപിക ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്.
ഇത്തവണ ഒന്നാം ക്ലാസിന് ഓണ്‍ലൈനായി ക്ലാസെടുക്കാന്‍ അവസരം കിട്ടി. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ക്ലാസ് എടുക്കാന്‍ ടിക്‌ടോക്ക് വീഡിയോകള്‍ സഹായിച്ചെന്നാണ് വിശ്വാസം. അതു എല്ലാവര്‍ക്കും ഇഷ്ടമായെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം. നിമിഷനേരം കൊണ്ട് ക്ലാസ് വൈറലാക്കിയ ട്രോളന്‍മാര്‍ക്ക് നന്ദിയെന്നും ടീച്ചർ പറയുന്നു. കോഴിക്കോടാണ് സായി ശ്വേതയുടെ സ്വദേശം. ഭര്‍ത്താവ് ദിലീപ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: