www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1449) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അയപ്പനും കോശിയും സംവിധായകൻ സച്ചി ആശുപത്രിയിൽ; നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Share it:

തൃശൂർ: ഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ സച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുപ്പെല്ല് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് അദ്ദേഹത്തിന്‍റെ നില ഗുരുതരമായത്. തുടർന്ന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

നിലവിൽ  ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്‍റിലേറ്റർ സഹായം ഏർപ്പെടുത്തിയ നിലയിലാണ്. തലച്ചോറിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് ആശുപത്രി അധികൃതർ ഔദ്യോഗികമായി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. 48 മുതൽ 72 മണിക്കൂർ വരെ കഴിഞ്ഞിട്ടേ ആരോഗ്യനിലയെപ്പറ്റി വ്യക്തത വരൂ എന്നാണ് വിവരം.

സുഹൃത്തായ സേതുവുമൊത്ത് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എഴുതിയ സച്ചി അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. 2020 ഫെബ്രുവരി ഏഴിന് റീലീസ് ചെയ്‌ത അയ്യപ്പനും കോശിയുമാണ് രണ്ടാമത്തെ ചിത്രം. 2019 ഡിസംബറിൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റ് ഡ്രൈവിങ് ലൈസൻസ് ദിലീപ് നായകനായ രാമലീല എന്നീ ചിത്രങ്ങൾ എഴുതിയതും സച്ചിയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

mollywood

Post A Comment: